Advertisment

സര്‍ക്കാരില്‍ നിന്ന് അനുകൂല നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷ; ആവശ്യങ്ങള്‍ അംഗീകരിച്ച് നാളെ സര്‍ക്കാര്‍ ഉത്തരവിറങ്ങിയില്ലെങ്കില്‍ നിരാഹാര സമരം തുടങ്ങുമെന്ന് സമരം നടത്തുന്ന ഉദ്യോഗാര്‍ഥികള്‍

New Update

publive-image

തിരുവനന്തപുരം: സര്‍ക്കാരില്‍ നിന്ന് അനുകൂല നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ആവശ്യങ്ങള്‍ അംഗീകരിച്ച് നാളെ സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയില്ലെങ്കില്‍ നിരാഹാര സമരം തുടങ്ങുമെന്നും സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുന്ന ഉദ്യോഗാര്‍ത്ഥികള്‍.

ശനിയാഴ്ച ഉദ്യോഗസ്ഥ തലത്തില്‍ ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാര്‍ഥികളും സിപിഒ റാങ്ക് ഹോള്‍ഡേഴ്‌സും ചര്‍ച്ച നടത്തിയിരുന്നു. ആഭ്യന്തര സെക്രട്ടറി ടി.കെ. ജോസും എ.ഡി.ജി.പി. മനോജ് എബ്രഹാമുമാണ് ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കിയത്.

Advertisment