Advertisment

ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റ് ഓഗസ്റ്റ് മൂന്ന് വരെ നീട്ടി: ഏപ്രിൽ- മേയ് മാസങ്ങളിൽ റിട്ടയർമെന്റ് മൂലം വരുന്ന ഒഴിവുകളും ഇപ്പോഴുള്ള ലിസ്റ്റിലുള്ളവർക്ക് ലഭിക്കും

New Update

തിരുവനന്തപുരം: ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റ് ഓഗസ്റ്റ് മൂന്ന് വരെ നീട്ടി. അതുകൊണ്ട് തന്നെ ഏപ്രിൽ- മേയ് മാസങ്ങളിൽ റിട്ടയർമെന്റ് മൂലം വരുന്ന ഒഴിവുകളും ഇപ്പോഴുള്ള ലിസ്റ്റിലുള്ളവർക്ക് ലഭിക്കും.

Advertisment

publive-image

റാങ്ക് ലിസ്റ്റിൽ പിന്നിലുള്ളവർക്കും മുൻകാലങ്ങളിൽ തൊഴിൽ ലഭിച്ചിട്ടുണ്ട്. അതിന് കാരണം പരീക്ഷയെഴുതാനുള്ള യോഗ്യതയിൽ വരുത്തിയ മാറ്റം. ഈ മാറ്റം 2011ലാണ് ഉണ്ടായത്. അതോടെ ബിരുദവും അതിലുയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് ലാസ്റ്റ് ഗ്രേഡിലേക്ക് അപേക്ഷിക്കാൻ കഴിയാതെ പോയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നേരത്തെ സെക്രട്ടേറിയേറ്റ്, എജി ഓഫിസ്, പിഎസ്‌സി, ലോക്കൽ ഫണ്ട് എന്നിവ ലാസ്റ്റ് ഗ്രോഡിന്റെ ഭാഗമായിരുന്നു. അവയെ സെക്രട്ടേറിയേറ്റ് സബോർഡിനേറ്റ് സർവീസിൽ ഉൾപ്പെടുത്തിയത് 2016ൽ യുഡിഎഫിന്റെ കാലത്താണ്. അതിന്റെ അടിസ്ഥാനത്തിൽ പ്രത്യേക പരീക്ഷയ്ക്ക് പിഎസ്‌സി അപേക്ഷ ക്ഷണിക്കുന്നു. അതിന്റെ നിയമനങ്ങൾ ഇനിയുള്ള നാളിലാണ് നടക്കുകയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ഈ-ഫയലിംഗ് സാഹചര്യത്തിൽ ലാസ്റ്റ് ഗ്രേഡ് തസ്തികകളിൽ കുറവ് വരുത്തണമെന്ന് ഉദ്യോഗസ്ഥ തലത്തിലുള്ള കമ്മിറ്റികൾ ശുപാർശ ചെയ്തിട്ടുണ്ട്. എന്നാൽ സർക്കാർ ഇത്തരത്തിലൊരു തീരുമാനം എടുത്തിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് കൂടുതൽ തസ്തികകൾ വേണമെന്ന ആവശ്യം ഉയർന്ന് വന്നിരിക്കുന്നത്. റാങ്ക് ലിസ്റ്റിലുള്ളവരെ നിയമിക്കാൻ പുതുതായി തസ്തികയുണ്ടാക്കില്ലെന്നും ലിസ്റ്റ് നീട്ടൽ പുതു തലമുറയ്ക്ക് തിരിച്ചടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Advertisment