Advertisment

രേഖാമൂലം ചര്‍ച്ചയിലെ ഉറപ്പുകള്‍ ലഭിച്ചില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന മുന്നറിയിപ്പുമായി ഉദ്യോഗാര്‍ത്ഥികള്‍

New Update

തിരുവനന്തപുരം ഉദ്യോഗസ്ഥതല ചര്‍ച്ചയിലെ ഉറപ്പുകള്‍ ഇന്ന് വൈകുന്നേരത്തിനകം രേഖാമൂലംലഭിച്ചില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന മുന്നറിയിപ്പുമായി എല്‍ജിഎസ് ഉദ്യോഗാര്‍ത്ഥികള്‍.

Advertisment

publive-image

അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക് കടക്കാനാണ് ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാര്‍ത്ഥികളുടെ തീരുമാനം.എന്നാല്‍ ഉദ്യോഗസ്ഥതല ചര്‍ച്ചയുടെ ഭാഗമായുള്ള ഉത്തരവ് ഉടനെ ഉണ്ടാകുമെന്ന് മന്ത്രി എ.കെ.ബാലന്‍ ഇന്നലെ പറഞ്ഞതില്‍ പ്രതീക്ഷ പുലര്‍ത്തുകയാണ് ഉദ്യോഗാര്‍ത്ഥികള്‍.

പതിനാറാം ദിവസത്തിലേക്ക് കടക്കുന്ന സിപിഒ റാങ്ക് ഹോള്‍ഡേഴ്‌സും, സമരം അവസാനിപ്പിക്കണമെങ്കില്‍ സര്‍ക്കാരിന്റെ രേഖാമൂലമുള്ള ഉറപ്പ്കൂടിയേ തീരുവെന്ന് വ്യക്തമാക്കി.കെഎസ്ആര്‍ടിസി മെക്കാനിക്കല്‍ ഗ്രേഡ് ഉദ്യോഗാര്‍ത്ഥികളുടെയും നോണ്‍ അപ്രൂവഡ് ടീച്ചേഴ്‌സിസിന്റെയും സമരങ്ങളും സെക്രട്ടേറിയറ്റ് പടിക്കല്‍ പുരോഗമിക്കുകയാണ്.

psc rankholders strike
Advertisment