Advertisment

വന്‍ ജനാവലിയെ സാക്ഷിയാക്കി തൃക്കാക്കര നിയോജക മണ്ഡലം യുഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ പ്രതിപക്ഷ നേതാവ് ഉദ്ഘാടനം ചെയ്തു; യുഡിഎഫ് അധികാരത്തിലെത്തിയാല്‍ പ്രഥമ പരിഗണന കൊച്ചി മെട്രോയ്‌ക്കെന്ന് പി.ടി. തോമസ്‌

New Update

publive-image

Advertisment

കൊച്ചി: വന്‍ ജനാവലിയെ സാക്ഷിയാക്കി തൃക്കാക്കര നിയോജകമണ്ഡലം യുഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ നടന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ഹൈബി ഈഡന്‍ എം.പി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ കണ്‍വെന്‍ഷനില്‍ പങ്കെടുത്തു. ഇത് രണ്ടാം തവണയാണ് പി.ടി. തോമസ് തൃക്കാക്കരയില്‍ നിന്ന് ജനവിധി തേടുന്നത്.

publive-image

അതേസമയം, യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയാൽ കൊച്ചിയിൽ പ്രഥമ പരിഗണന കാക്കനാടു വരെയുള്ള മെട്രോ രണ്ടാം ഘട്ടത്തിനായിരിക്കുമെന്നു പി.ടി. തോമസ് എം.എല്‍.എ പറഞ്ഞു. തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ പാലാരിവട്ടത്തുനിന്ന് കടവന്ത്രയിലേയ്ക്കു മെട്രോ ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിന്റെ സ്വപ്ന പദ്ധതിയായ മെട്രോ പൂർണമായും കമ്മിഷൻ ചെയ്യുകയാണ് യുഡിഎഫിന്റെ ലക്ഷ്യം. മെട്രോയുടെ രണ്ടാംഘട്ടം പൂർണമാവുന്നതോടെ തൃക്കാക്കര മണ്ഡലത്തിന്റെ മുഖം മാറുമെന്നും അദ്ദേഹം പറഞ്ഞു.

Advertisment