Advertisment

കേരളത്തില്‍ ആദ്യമായി സര്‍ക്കാര്‍ സ്‌കൂളില്‍ പബ്ലിക് ഹെല്‍ത്ത് പാര്‍ക്ക്

New Update

publive-image

Advertisment

തൃശൂര്‍: പൊതുജനങ്ങള്‍ക്ക് സൗജന്യമായി ഉപയോഗിക്കാവുന്ന പബ്ലിക് ഹെല്‍ത്ത് പാര്‍ക്ക് ഒരുക്കി മണപ്പുറം ഫിനാന്‍സ്. വലപ്പാട് ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മൈതാനത്താണ് ഇറക്കുമതി ചെയ്ത വ്യായാമ ഉപകരണങ്ങള്‍ ഉള്‍പ്പെടെയുള്ള സജ്ജീകരണങ്ങളുള്ള ആരോഗ്യ പാര്‍ക്ക് സ്ഥാപിച്ചത്.

റിപബ്ലിക് ദിനത്തില്‍ പാര്‍ക്ക് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. മണപ്പുറം ഫിനാന്‍സ് മാനേജിങ് ഡയറക്ടറും സി.ഇ.ഒയുമായ വി. പി നന്ദകുമാര്‍ ഉല്‍ഘാടനം ചെയ്തു. സംസ്ഥാനത്ത് ആദ്യമായാണ് ഒരു സര്‍ക്കാര്‍ സ്‌കൂളില്‍ ഇത്രയധികം സജ്ജീകരണങ്ങളുള്ള പബ്ലിക് ഹെല്‍ത്ത് പാര്‍ക്ക് പൊതുജനങ്ങള്‍ക്കായി തുറക്കുന്നത്.

വര്‍ധിച്ചു വരുന്ന ജീവിത ശൈലീ രോഗങ്ങളെ തടയുന്നതിനും കൃതൃമായ വ്യയാമം ശീലിക്കാനും ഈ ആരോഗ്യ പാര്‍ക്ക് പ്രദേശവാസികളെ സഹായിക്കും. ആരോഗ്യ സംരക്ഷണത്തിന്റേയും വ്യായാമത്തിന്റേയും പ്രാധാന്യം ജനങ്ങളെ ബോധവല്‍ക്കരിക്കാനും ആരോഗ്യപ്രദമായ ജീവിതം എന്ന സന്ദേശം പ്രചരിപ്പിക്കുന്നതിനുമാണ് പാര്‍ക്ക് സ്ഥാപിച്ചതെന്ന് വി. പി നന്ദകുമാര്‍ പറഞ്ഞു. ലോകം മുഴുവന്‍ മഹാമാരി നേരിടുന്ന സമയത്തു പഠിച്ചു വളര്‍ന്ന സ്‌കൂളില്‍ ജനനന്മക്കായി ഒരു ഹെല്‍ത്ത് പാര്‍ക്ക് സമര്‍പ്പിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2500 ചതുരശ്ര അടിയില്‍ സിന്തറ്റിക് ഫ്‌ളോറിങ് ചെയ്ത പാര്‍ക്കില്‍ മുതിര്‍ന്നവര്‍ക്കും യുവജനങ്ങള്‍ക്കും ഒരു പോലെ ഉപയോഗിക്കാവുന്ന 23 ബയോ മെക്കാനിസം വ്യായാമ ഉപകരണങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇവ ഉപയോഗിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങളും പാര്‍ക്കില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇതോടൊപ്പോം കുട്ടികള്‍ക്കു കളിക്കാനായി മള്‍ട്ടി പ്ലേ ഉപകരണങ്ങളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.

publive-image

വലപ്പാട് ഗ്രാമപഞ്ചായത്തിന്റേയും ജില്ലാ പഞ്ചായത്ത് തൃപ്രയാര്‍ ഡിവിഷന്റേയും സഹകരണത്തോടെ മണപ്പുറം ഫിനാന്‍സ് ആണ് പാര്‍ക്ക് സ്ഥാപിച്ചത്. ഇതിനു മുന്നോടിയായി പഞ്ചായത്തു അംഗങ്ങളെ പബ്ലിക് ഹെല്‍ത്ത് പാര്‍ക്കുകളെ കുറിച്ച് പഠിക്കാനായി മണപ്പുറം ഫിനാന്‍സ് ഡല്‍ഹിയില്‍ കൊണ്ടുപോകുകയും അവിടെ ഇത്തരം പാര്‍ക്കുകളുടെ പ്രവര്‍ത്തനം നേരിട്ടു അറിയാന്‍ അവസരം ഒരുക്കുകയും ചെയ്തിരുന്നു.

വലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിനിത ആഷിക്ക് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം മഞ്ജുള അരുണന്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ തോമസ് മാസ്റ്റര്‍ എന്നിവര്‍ മുഖ്യാതിഥികളായി.

മുൻ ജില്ലാ പഞ്ചായത്ത്‌ അംഗം ശോഭ സുബിൻ ചടങ്ങിൽ സ്വാഗത പ്രസംഗം പറഞ്ഞു.

മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് ജനറല്‍ മാനേജര്‍, ചീഫ് പിആര്‍ഒ സനോജ് ഹെര്‍ബര്‍ട്ട് പദ്ധതി വിശദീകരണം നടത്തി. മണപ്പുറം റിതി ജ്വല്ലറി എം.ഡിയും ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ 318ഡി യുടെ വൈസ് ഡിസ്ട്രിക്ട് ഗവര്‍ണറുമായ സുഷമ നന്ദകുമാര്‍ ആശംസ അറിയിച്ചു,

ബ്ലോക്ക് പഞ്ചായത്ത് അംഗം സി.ആര്‍. ഷൈന,വാര്‍ഡ് അംഗം അജയ്ഘോഷ് ഇ.പി , വലപ്പാട് ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ ഡി പ്രസന്ന കുമാരി, പ്രധാനധ്യാപിക കെ സി ജിഷ, പി.ടി.എ പ്രസിഡന്റ് ഹമീദ് തടത്തില്‍ എന്നിവര്‍ പങ്കെടുത്തു.മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് ഡപ്യുട്ടി ജനറല്‍ മാനേജര്‍, സീനിയര്‍ പി.ആര്‍.ഒ, കെ.എം. അഷ്‌റഫ് നന്ദി അറിയിച്ചു.

thrissur news
Advertisment