Advertisment

പത്ത് വർഷം കൂടി സൈന്യത്തിൽ സേവനം തുടരണമെന്നായിരുന്നു ഗുരു ആഗ്രഹിച്ചത് ; ആ ആഗ്രഹം എന്നിലൂടെ സഫലമാകണം , രാജ്യത്തിന് വേണ്ടി എനിക്കും ജീവിക്കണം' ;ഭര്‍ത്താവിന്റെ ആഗ്രഹപൂര്‍ത്തീകരണത്തിനായി സൈന്യത്തില്‍ ചേരാന്‍ ആഗ്രഹിച്ച് ജവാന്റെ ഭാര്യ

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ബംഗളൂരു : കരസേനയിൽ സേവനം അനുഷ്ഠിച്ച് ഭർത്താവിന്റെ ആഗ്രഹം പൂർത്തിയാക്കണമെന്ന് പുൽവാമയിൽ കൊല്ലപ്പെട്ട ജവാന്റെ ഭാര്യ. കർണാടക മണ്ഡ്യ സ്വദേശി എച്ച്.ഗുരുവിന്റെ ഭാര്യ കലാവതിയാണ് ഭര്‍ത്താവിന്റെ ആഗ്രഹ പൂർത്തീകരണത്തിനായി സൈന്യത്തിൽ ചേരണമെന്നറിയിച്ചിരിക്കുന്നത്.

Advertisment

publive-image

'പത്ത് വർഷം കൂടി സൈന്യത്തിൽ സേവനം തുടരണമെന്നായിരുന്നു ഗുരു ആഗ്രഹിച്ചത്. എന്നാൽ അത് നടന്നില്ല. ആ ആഗ്രഹം എന്നിലൂടെ സഫലമാകണം, രാജ്യത്തിന് വേണ്ടി എനിക്കും ജീവിക്കണം' കലാവതി പറയുന്നു.

ആറുമാസം മുൻപായിരുന്നു ഗുരുവിന്റെയും കലാവതിയുടെയും വിവാഹം. ബിരുദധാരിയായ കലാവതിയെ എംഎയ്ക്കു ചേർക്കാനുള്ള ഒരുക്കത്തിനിടെയാണ് ഭീകരാക്രമണം ഗുരുവിന്റെ ജീവനെടുത്തത്.നാല് മാസം ഗർഭിണിയാണ് കലാവതി. പിറക്കാൻ പോകുന്ന ഈ കുഞ്ഞിനെയും തങ്ങളുടെ മറ്റ് ചെറുമക്കളെയും സൈന്യത്തിൽ ചേർക്കുമെന്നാണ് ഗുരുവിന്റെ മാതാപിതാക്കളും പറയുന്നത്.

Advertisment