Advertisment

പഞ്ചാബിലെ വിഷമദ്യ ദുരന്തത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അരവിന്ദ് കെജ്‌രിവാള്‍; സ്വന്തം കാര്യം നോക്കിയാല്‍ മതിയെന്ന് കെജ്‌രിവാളിനോട് അമരീന്ദര്‍ സിംഗ്‌

New Update

publive-image

Advertisment

അമൃത്സര്‍: പഞ്ചാബിലെ വിഷമദ്യ ദുരന്തത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് മറുപടിയുമായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് രംഗത്ത്. കെജ്‌രിവാള്‍ സ്വന്തം കാര്യം നോക്കിയാല്‍ മതിയെന്നും വിഷമദ്യ ദുരന്തത്തെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

ഡല്‍ഹി മുഖ്യമന്ത്രി ദാരുണമായ സംഭവത്തെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു. പഞ്ചാബില്‍ ക്ഷീണിച്ച ആം ആദ്മി പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ഈ സംഭവം ഉപയോഗിക്കരുത്. ഒട്ടേറെ പേര്‍ മരിച്ചുകിടക്കുമ്പോള്‍ രാഷ്ട്രീയലാഭമുണ്ടാക്കാന്‍ നാണമില്ലേയെന്നും അമരീന്ദര്‍ സിംഗ് ചോദിച്ചു. സംസ്ഥാന പൊലീസ് നടത്തുന്ന അന്വേഷണത്തില്‍ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വിഷമദ്യദുരന്തത്തില്‍ ഇതുവരെ 98 പേരാണ് മരിച്ചത്. പൊലീസ് അന്വേഷണം ഒതുക്കുമെന്നും സംഭവത്തില്‍ സിബിഐ അന്വേഷണം നടത്തണമെന്നും അരവിന്ദ് കെജ്‌രിവാള്‍ ആവശ്യപ്പെട്ടിരുന്നു.

Advertisment