Advertisment

രാഹുൽ തകർത്തുവാരിയപ്പോൾ ബം​ഗളൂരു തകർന്നടിഞ്ഞു; റോയൽ ചാലഞ്ചേഴ്‌സിനെതിരെ 97 റൺസിന്റെ തകർപ്പൻ ജയം സ്വന്തമാക്കി കിങ്‌സ് ഇലവൻ പഞ്ചാബ്

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

ദുബായ്: ഐപിഎല്ലിൽ റോയൽ ചാലഞ്ചേഴ്‌സിനെതിരെ 97 റൺസിന്റെ തകർപ്പൻ ജയം സ്വന്തമാക്കി കിങ്‌സ് ഇലവൻ പഞ്ചാബ്. പഞ്ചാബ് ഉയർത്തിയ 207 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബാംഗ്ലൂർ 17 ഓവറിൽ 109 റൺസിന് ഓൾഔട്ടായി. ക്യാപ്റ്റൻ കെ എൽ രാഹുലിന്റെ കരുത്തിൽ 13-ാം സീസണിലെ ആദ്യ സെഞ്ചറി പ്രകടനം കണ്ട മത്സരത്തിൽ പഞ്ചാബ് താരങ്ങൾ നിറഞ്ഞാടിയപ്പോൾ ദയനീയ പരാജയത്തിലേക്കാണ് കോഹ്ലിയുടെ ബം​ഗളൂരു പട കൂപ്പുകുത്തിയത്.

Advertisment

publive-image

ടോസ് നേടിയ കൊഹ്ലിയും സംഘവും പഞ്ചാബിനെ ബാറ്റിങ്ങിന് അയച്ചു. 207 റൺസ് വിജയലക്ഷ്യത്തിനായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂരിന്റെ തുടക്കം തകർച്ചയോടെയായിരുന്നു. ദേവദത്ത് പടിക്കൽ (1), ജോഷ് ഫിലിപ്പ് (0), വിരാട് കോലി (1) എന്നിവർ ഒന്നിനുപുറകെ ഒന്നായി ക്രീസ് വിട്ടപ്പോൾ 2.4 ഓവറിൽ നാല് റൺസിന് മൂന്നു വിക്കറ്റെന്ന പരിതാപകരമായ നിലയിലായി ബം​ഗളൂരു.

ആരോൺ ഫിഞ്ച് - എ ബി ഡിവില്ലിയേഴ്സ് കൂട്ടുകെട്ട് സ്‌കോർ 53-ൽ എത്തിച്ചു. 20 റൺസെടുത്ത ഫിഞ്ചിനെ രവി ബിഷ്‌ണോയും 28 റൺസെടുത്ത ഡിവില്ലിയേഴ്‌സിനെ മുരുകൻ അശ്വിനും പുറത്താക്കിയതോടെ കളി പഞ്ചാബിന് അനുകൂലമായി.

30 റൺസെടുത്ത വാഷിങ്ടൺ സുന്ദറാണ് ബാംഗ്ലൂർ നിരയിലെ ടോപ് സ്‌കോറർ. 27 പന്തിൽ ഒരു സിക്‌സും രണ്ടു ഫോറുമടങ്ങുന്നതായിരുന്നു ഇന്നിം​ഗ്സ്.

sports news
Advertisment