Advertisment

കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തെ മറികടക്കാന്‍ മൂന്ന് കാര്‍ഷിക ബില്ലുകള്‍ പാസാക്കി പഞ്ചാബ് സര്‍ക്കാര്‍

New Update

publive-image

Advertisment

ഛണ്ഡിഗഡ്: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തെ മറികടക്കാന്‍ മൂന്ന് കാര്‍ഷിക ബില്ലുകള്‍ പാസാക്കി പഞ്ചാബ് സര്‍ക്കാര്‍. പ്രത്യേക നിയമസഭാ സമ്മേളനത്തിലാണ് ബില്ലുകള്‍ പാസാക്കിയത്. കേന്ദ്രനിയമത്തിനെതിരെ പ്രമേയവും സഭ പാസാക്കി.

പുതിയ ബില്‍ പ്രകാരം പഞ്ചാബ് സര്‍ക്കാര്‍ തീരുമാനിക്കുന്ന താങ്ങുവിലയെക്കാള്‍ കുറഞ്ഞ വിലയില്‍ കാര്‍ഷികോത്പന്നങ്ങളുടെ വില്‍പന കരാര്‍ കുറ്റകരമാകും. നിയമലംഘകര്‍ക്ക് മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാം.

രണ്ടര ഏക്കര്‍ വരെയുള്ള കാര്‍ഷിക ഭൂമികളുടെ ജപ്തി ഒഴിവാക്കുകയും ചെയ്തു. എന്നാല്‍ പഞ്ചാബ് സര്‍ക്കാര്‍ പാസാക്കിയ ബില്‍ നിയമമായി മാറണമെങ്കില്‍ ഗവര്‍ണര്‍ വി.പി. സിങ് ബഡ്‌നോര്‍ അനുമതി നല്‍കണം.

കര്‍ഷകരെ പ്രതിസന്ധിയിലാക്കാന്‍ അനുവദിക്കില്ലെന്നും തന്റെ സര്‍ക്കാരിനെ പിരിച്ചുവിടുമെന്ന് പേടിക്കുന്നില്ലെന്നും കേന്ദ്ര നിയമത്തിനെതിരായ പ്രമേയം അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് പറഞ്ഞു.

Advertisment