Advertisment

കുവൈത്ത് കേരള ഇസ് ലാഹി സെൻറർ 'ക്വിസ് ടൈം' വിജയികൾ

New Update

publive-image

Advertisment

കുവൈത്ത് സിറ്റി: “സമൂഹം, സംസ്കാരം, സമാധാനം” എന്ന പ്രമേയത്തിൽ കുവൈത്ത് കേരള ഇസ് ലാഹി സെൻറർ സംഘടിപ്പിച്ച് വരുന്ന ദ്വൈമാസ കാമ്പയിനിൻറെ ഭാഗമായി സെൻറർ ക്രിയേറ്റിവിറ്റി വിഭാഗവും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി 5 വയസ്സ് മുതൽ 15 വയസ്സ് വരെയുള്ള കുട്ടികൾക്ക് ക്വിസ് ടൈം എന്ന പേരിൽ ഓൺലൈൻ ക്വിസ് മത്സരം സംഘടിപ്പിച്ചു.

ആൺകുട്ടികളുടെ വിഭാഗത്തിൽ മുഹമ്മദ് മിഫ് സൽ നവാസ് (അബ്ബാസിയ) ഒന്നാം സ്ഥാനവും ഉമർ സാലിഹ് സുബൈർ (അബ്ബാസിയ) രണ്ടാം സ്ഥാനവും ജാസിബ് റിയാസ് അഹമദ് (ഫഹാഹീൽ) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

പെൺകുട്ടികളുടെ വിഭാഗത്തിൽ ഫാത്വിമ ഫർഹ അബ്ദുറഹ് മാൻ (റിഗ്ഗായ്) ഒന്നാം സ്ഥാനവും, മൻഹ ഹനീഫ (അബുഹലീഫ ) രണ്ടാം സ്ഥാനവും, നൈല മുഹമ്മദ് നജീബ് (തിരൂർക്കാട്)) മൂന്നാം സ്ഥാനവും നേടി.

ബലിപെരുന്നാൾ സുദിനത്തിൽ സംഘടിപ്പിച്ച ഒന്നാം റൌണ്ടിൽ കുവൈത്ത്, യു.എ.ഇ, കേരള എന്നിവടങ്ങളിൽ നിന്നായി 92 കുട്ടികൾ പങ്കെടുത്തു. രണ്ടാമത്തെ റൌണ്ടിൽ 34 കുട്ടികളും ഫൈനൽ റൌണ്ടിൽ 14 കുട്ടികളും മാറ്റുരച്ചു.

അബ്ദുൽ അസീസ് നരക്കോട്, സാജു ചെംനാട്, ശമീർ മദനി കൊച്ചി എന്നിവർ ക്വിസ് മത്സരം നടത്തി. സെൻറർ ക്രിയേറ്റിവിറ്റി സിക്രട്ടറി അബൂബക്കർ കോയ, വിദ്യാഭ്യാസ സിക്രട്ടറി മെഹബൂബ് കാപ്പാട്, ഐ.ടി സെക്രട്ടറി മുഹമ്മദ് അസ് ലം കാപ്പാട് തുടങ്ങിയവർ പരിപാടി നിയന്ത്രിച്ചു. ഇസ് ലാഹി സെൻർ പ്രസിഡൻറ് പി.എൻ.അബ്ദുൽ ലത്തീഫ് മദനി ഉദ്ഘാടനം ചെയ്ത പരിപാടിക്ക് സെൻ റർ ജനറൽ സിക്രട്ടറി സുനാശ് ഷുക്കൂർ ആശംസകളർപ്പിച്ച് സംസാരിച്ചു.

Advertisment