Advertisment

മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന്‍ ആര്‍ വേണുഗോപാല്‍ അന്തരിച്ചു

New Update

publive-image

Advertisment

കൊച്ചി: മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന്‍ ആര്‍ വേണുഗോപാല്‍ (96) അന്തരിച്ചു. കൊച്ചിയിലെ മാധവ നിവാസിലായിരുന്നു അന്ത്യം. ബിഎംഎസ് മുന്‍ അഖിലേന്ത്യ വര്‍ക്കിങ് പ്രസിഡന്റ്, സംസ്ഥാന ജനറൽ സെക്രട്ടറി തുടങ്ങിയ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. സംസ്‌കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് 12ന്‌ പച്ചാളം ശ്മശാനത്തില്‍ നടക്കും.

ദീർഘകാലമായി കൊച്ചി എളമക്കരയിൽ ആർഎസ്എസ് കാര്യാലയമായ മാധവ നിവാസിൽ വിശ്രമ ജീവിതത്തിലായിരുന്നു. ബുധനാഴ്ച അർധരാത്രിയോടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

പരേതരായ മലപ്പുറം നിലമ്പൂർ കോവിലകത്ത് കൊച്ചുണ്ണി തമ്പാന്റെയും പാലക്കാട് കൊല്ലങ്കോട് രാവുണ്യാരത്ത് നാണിക്കുട്ടിയമ്മയുടെയും മകനായി 1925ലായിരുന്നു ജനനം. പാലക്കാട് വിക്ടോറിയ കോളേജ്, ബനാറസ് സര്‍വകലാശാല എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ബിഎംഎസ് സ്ഥാപകൻ ദത്തോപാന്ത് ഠേംഗ്ഡിയോടൊപ്പം 1942 മുതൽ ആർഎസ്എസിലും പിന്നീടു ബിഎംഎസിലും പ്രവർത്തിച്ചു.

1946ല്‍ സംഘപ്രചാരകനായി. 1965ല്‍ പി പരമേശ്വരന്റെ സഹായിയായി ഭാരതീയ ജനസംഘത്തിന്റെ ചുമതല ഏറ്റെടുത്തു. 1967ല്‍ ഭാരതീയ മസ്ദൂര്‍ സംഘത്തിന്റെ സംഘടനാ സെക്രട്ടറിയായി ചുമതലയേറ്റു.

Advertisment