Advertisment

ഭക്ഷ്യാവകാശത്തിനായി യോഗം സംഘടിപ്പിച്ചു ;സാമ്പത്തിക ശാസ്ത്രജ്ഞന്‍ ജീന്‍ ഡ്രെസ്സെയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തതായി റിപ്പോര്‍ട്ട്

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

റാഞ്ചി: പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനും ആക്ടിവിസ്റ്റുമായ ജീന്‍ ഡ്രെസ്സെയെ ഝാര്‍ഖണ്ഡ് പൊലീസ് കസ്റ്റഡിയില്‍ എടുത്തതായി റിപ്പോര്‍ട്ട്. ഭക്ഷ്യാവകാശത്തിനായി യോഗം സംഘടിപ്പിച്ചതിനാണ് ഡ്രെസ്സെയെയും മറ്റു രണ്ടുപേരെയെും കസ്റ്റഡിയില്‍ എടുത്തതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ബെല്‍ജിയം സ്വദേശിയായ ഡ്രെസ്സെ ഇന്ത്യന്‍ പൗരത്വം സ്വീകരിച്ചയാളാണ്.

Advertisment

publive-image

കോണ്‍ഗ്രസ് ഭരണകാലത്ത് ദേശീയ ഉപദേശക സമിതിയില്‍ അംഗമായിരുന്നു ജീന്‍ ഡ്രെസ്സെ. ഭക്ഷ്യാവകാശം ഉന്നയിച്ചുകൊണ്ടുള്ള പരിപാടി സംഘടിപ്പിച്ചതിന് ഝാര്‍ഖണ്ഡിലെ ഗഡ്വയിലാണ് അദ്ദേഹത്തെ കസ്റ്റഡിയില്‍ എടുത്തതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

മറ്റേതൊരു സാമ്പത്തിക ശാസ്ത്രജ്ഞനേക്കാളും ദരിദ്രരെക്കുറിച്ച് എഴുതിയിട്ടുള്ള ജീന്‍ ഡ്രെസ്സെയെ അറസ്റ്റ് ചെയ്തത് ലജ്ജാകരമായ നടപടിയാണെന്ന് സ്വരാജ് ഇന്ത്യ അധ്യക്ഷന്‍ യോഗേന്ദ്ര യാദവ് ട്വീറ്റ് ചെയ്തു

Advertisment