Advertisment

 തന്നെ ഒരു കാവല്‍ക്കാരനാക്കൂ എന്നാണ് മോദി ആവശ്യപ്പെടുന്നത്, പ്രധാമന്ത്രി ആക്കാനല്ല. തെരഞ്ഞെടുപ്പിന് ശേഷം അന്വേഷണം ഉണ്ടാവും, ചൗകിദാര്‍ ജയിലില്‍ പോവുകയും ചെയ്യും ; അധികാരത്തിലേറിയാല്‍ മോദിക്കെതിരെ അന്വേഷണം പ്രഖ്യാപിക്കുമെന്ന് രാഹുല്‍ ഗാന്ധി

New Update

നാഗ്പുര്‍: തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തു വന്നാലുടന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അന്വേഷണം നേരിടേണ്ടി വരുമെന്നും, ചൗകിദാര്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന അദ്ദേഹം ജയിലിലേക്ക് പോകേണ്ടി വരുമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

Advertisment

publive-image

നാഗ്പുറിലെയും രാംടെക്കിലേയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ള തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നരേന്ദ്ര മോദിയുടെ സര്‍ക്കാറിനു കീഴില്‍ അഴിമതിയും, തൊഴിലില്ലായ്മയും, കാര്‍ഷിക പ്രതിസന്ധിയും വര്‍ധിച്ചെന്ന് രാഹുല്‍ ആവര്‍ത്തിച്ചു.

‘മോദി സര്‍ക്കാര്‍ 550 കോടി രൂപ വിലയുള്ള റഫാല്‍ യുദ്ധവിമാനങ്ങള്‍ 1600 കോടി രൂപ നല്‍കിയാണ് വാങ്ങിയത്. മോദി നേരിട്ട് ഫ്രഞ്ച് സര്‍ക്കാറുമായി ഇടപെടുകയായിരുന്നു. പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറിന് ഇതിനെക്കുറിച്ച് ധാരണയുണ്ടായിരുന്നില്ല. കരാറില്‍ തിരിമറി നടന്നു എന്ന് പരീക്കറിന് സംശയമുണ്ടായിരുന്നു’- രാഹുല്‍ പറയുന്നു.

അനില്‍ അംബാനി, മെഹുള്‍ ചോസ്‌കി, ഗൗതം അദാനി തുടങ്ങിയ വ്യവസായികളെ മോദി വഴിവിട്ടു സഹായിക്കുകയാണെന്ന് ആരോപിച്ച് രാഹുല്‍, അതിന്റെ പേരില്‍ ജയിലിലേക്ക് പോകുമെന്നും മുന്നറിയിപ്പ് നല്‍കി.

‘അവര്‍ കോടിക്കണക്കിന് രൂപയും കൊണ്ടാണ് കടന്നു കളഞ്ഞത്. മോദി അവരെ ഭായ് എന്നാണ് വിശേഷിപ്പിക്കുന്നത്. തന്നെ ഒരു കാവല്‍ക്കാരനാക്കൂ എന്നാണ് മോദി ആവശ്യപ്പെടുന്നത്, പ്രധാമന്ത്രി ആക്കാനല്ല. തെരഞ്ഞെടുപ്പിന് ശേഷം അന്വേഷണം ഉണ്ടാവും, ചൗകിദാര്‍ ജയിലില്‍ പോവുകയും ചെയ്യും’- രാഹുല്‍ പറഞ്ഞു.

Advertisment