Advertisment

കൃഷി ആവശ്യങ്ങൾക്കായി വായ്പയെടുത്ത കർഷകർക്ക് ഒരിക്കലും ജയിലിൽ പോകേണ്ടി വരില്ല ; കർഷകർക്കായി പ്രത്യേക കാർഷിക ബജറ്റൊരുക്കുമെന്ന് രാഹുൽ ​ഗാന്ധി

New Update

ഡല്‍ഹി : കർഷകർക്കായി പ്രത്യേക കാർഷിക ബജറ്റൊരുക്കുമെന്നു  ഉറപ്പ് നൽകി കോൺ​ഗ്രസിന്റെ പ്രകടന പത്രിക. കൃഷി ആവശ്യങ്ങൾക്കായി വായ്പയെടുത്ത കർഷകർക്ക് ഒരിക്കലും ജയിലിൽ പോകേണ്ടി വരില്ല.

Advertisment

publive-image

കർഷകരുടെ ക്ഷേമത്തിന് മുൻതൂക്കം നൽകിക്കൊണ്ടുള്ള പ്രകടന പത്രികയാണ് കോൺ​ഗ്രസ് പുറത്തിറക്കിയിട്ടുള്ളതെന്ന് രാഹുൽ ​​ഗാന്ധി ഉറപ്പ് നൽകുന്നു. പാർട്ടി അധ്യക്ഷൻ രാഹുൽ ​ഗാന്ധി അവതരിപ്പിച്ച പ്രകടന പത്രികയ്ക്ക് കോൺ​ഗ്രസ് നടപ്പാക്കും എന്നാണ് തലക്കെട്ട് നൽകിയിരിക്കുന്നത്.

തൊഴിൽ മേഖല, കാർഷികം, പ്രതിരോധം, സ്വയംഭരണം, സ്ത്രീകൾക്ക് തൊഴിൽ സംവരണം എന്നീ മേഖലകൾക്കാണ് പത്രികയിൽ ഊന്നൽ നൽകിയിരിക്കുന്നത്. രാജ്യം നേരിടുന്ന പ്രധാന പ്രതിസന്ധി തൊഴിലില്ലായ്മ കർഷക പ്രശ്നങ്ങളുമാണെന്ന് രാഹുൽ ​ഗാന്ധി പത്രികയിൽ വ്യക്തമാക്കുന്നു. കർഷകർ വായ്പ തിരിച്ചടയ്ക്കാത്തത് ക്രിമിനൽ കുറ്റമായി കണക്കാക്കില്ലെന്നും സിവിൽ നടപടികൾ മാത്രമേ നേരിടേണ്ടി വരൂ എന്നും പ്രകടന പത്രികയിൽ പറയുന്നു.

Advertisment