Advertisment

കുമ്മനം അഴിമതിക്കാരനാണെന്ന് ആരും പറയില്ല; കാശിന്റെ കാര്യത്തിലൊക്കെ അള്‍ട്രാ നീറ്റായ, സന്യാസി തുല്യനായ ഒരു വ്യക്തിയെ പ്രതിരോധത്തിന് മുന്നോട്ട് വെക്കാന്‍ കഴിഞ്ഞത് ബിജെപിക്ക് താല്‍ക്കാലിക ആശ്വാസം’; രാഹുല്‍ ഈശ്വര്‍

New Update

തൃശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ കുമ്മനം രാജശേഖരനെ വെച്ച് ആരോപണങ്ങളെ പ്രതിരോധിക്കാനായത് ബിജെപിക്ക് താല്‍ക്കാലിക ആശ്വാസമെന്ന് രാഹുല്‍ ഈശ്വര്‍. ബിജെപിയിലും സംഘപരിവാറിലും ആദരണീയനായ കുമ്മനം രാജശേഖരന്‍ വിവാദങ്ങള്‍ക്കിടെ എടുത്ത നിലപാട് ബിജെപി നേതൃത്വത്തിനുള്ളില്‍ അസ്വാരസ്യങ്ങള്‍ മാറ്റി ഒന്നിച്ച് മുന്നോട്ട് പോവാന്‍ സഹായിച്ചേക്കുമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

Advertisment

publive-image

കുമ്മനം രാജശേഖരനെ ഇറക്കി പ്രതിരോധിച്ചത് ബിജെപിക്ക് താല്‍ക്കാലിക ആശ്വാസം. ബിജെപി, സംഘപരപരിവാര്‍ വളരെ ക്രെഡിബിലിറ്റി ഉള്ള കുമ്മനം രാജശേഖരനെ പോലെ ഉള്ളൊരാള്‍, അദ്ദേഹം വ്യക്തിപരമായി അഴിമതിക്കാരനാണെന്ന് ആരും പറയില്ല.

കാശിന്റെ കാര്യത്തിലൊക്കെ അള്‍ട്രാ നീറ്റായ, സന്യാസി തുല്യനായ ഒരു വ്യക്തിയെ പ്രതിരോധത്തിന് മുന്നോട്ട് വെക്കാന്‍ കഴിഞ്ഞത് പാര്‍ട്ടിക്കുള്ളില്‍ നല്‍കുക ഒരു യൂണിഫൈയിംഗ് മെസേജായിരിക്കും,’ രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

rahul eswar
Advertisment