Advertisment

പ്രവര്‍ത്തക സമിതി ചേരുന്നത് പ്രസി‍‍‍ഡന്‍റു പദവി ഏറ്റെടുക്കാന്‍ രാഹുലില്‍ അവസാന സമ്മര്‍ദ്ദത്തിന് ! അമിത് ഷായുടെ ഏജന്‍റുമാരായ തലമുതിര്‍ന്ന താപ്പാനകളുമായി പാര്‍ട്ടി മുന്നോട്ടുകൊണ്ടുപോകാനാവില്ലെന്ന നിലപാടിലുറച്ച് രാഹുല്‍ ! സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി പദവി ഏറ്റെടുത്താല്‍ ആന്‍റണി അടക്കമുള്ള സീനിയര്‍മാര്‍ വീട്ടിലിരിക്കേണ്ടിവരും ?

New Update

publive-image

Advertisment

ഡല്‍ഹി: അടിയന്തിര പ്രവര്‍ത്തകസമിതി ചേരുന്നത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നതിന് രാഹുല്‍ ഗാന്ധിയില്‍ അവസാന സമ്മര്‍ദ്ദത്തിനുവേണ്ടിയെന്ന്  റിപ്പോര്‍ട്ട്.

പ്രസി‍ഡന്‍റ് പദവി ഏറ്റെടുക്കാനില്ലെന്ന നിലപാടില്‍ രാഹുല്‍ ഉറച്ചുനില്‍ക്കുന്നതിനാല്‍ ഒരിക്കല്‍ കൂടി മുതിര്‍ന്ന നേതാക്കള്‍ ഒത്തു ചേര്‍ന്ന് രാഹുലില്‍ സമ്മര്‍ദ്ദം ചെലുത്താനാണ് ധാരണ. ഇതോടെ 10 ദിവസത്തിനകം പ്രവര്‍ത്തക സമിതി ചേരാനാണ് സാധ്യത.

അതേസമയം തനിക്ക് പ്രസിഡന്‍റ് പദം ഏറ്റെടുക്കാനുള്ള സാഹചര്യം ഇനിയും പാര്‍ട്ടിയില്‍ ആയിട്ടില്ലെന്നതാണ് രാഹുലിന്‍റെ നിലപാട്. അഹമ്മദ് പട്ടേല്‍, ഗുലാം നബി ആസാദ്, ദ്വിഗ് വിജയസിംഗ് ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളുടെ ഇടപെടലുകളിലും ശൈലിയിലും ഇപ്പോഴും രാഹുലിന് കടുത്ത വിയോജിപ്പാണുള്ളത്.

പാര്‍ട്ടിയില്‍ നടക്കുന്ന കാര്യങ്ങള്‍ അപ്പപ്പോള്‍ ബിജെപി നേതൃത്വത്തിനും അമിത്ഷായ്ക്കും എത്തിച്ചുകൊടുക്കുന്ന ചാരന്മാരും നേതൃത്വത്തിലുണ്ട്. കഴിഞ്ഞ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്ക് പാലം വലിച്ചത് സ്വന്തം നേതാക്കള്‍ തന്നെയാണ്.

അഹമ്മദ് പട്ടേല്‍ ഉള്‍പ്പെടെയുള്ളവര്‍ ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് സഹായകരമായ നിലപാട് സ്വീകരിക്കുകയായിരുന്നു. മുതിര്‍ന്ന നേതാക്കളില്‍ പലരും ഇതേ മതൃക പിന്തുടരുന്നവരാണ്.

അങ്ങനെയുള്ള നേതാക്കളെയുമായി താനെങ്ങനെ പാര്‍ട്ടി മുന്നോട്ടുകൊണ്ടുപോകുമെന്നാണ് രാഹുലിന്‍റെ ചോദ്യം. ഇനി രാഹുല്‍ തന്നെ വീണ്ടും അധ്യക്ഷനായി വന്നാല്‍ പാര്‍ട്ടിയില്‍ സമ്പൂര്‍ണ അഴിച്ചുപണിയാകും ഉണ്ടാവുക.

താന്‍ പ്രസിഡന്‍റായാല്‍ തന്‍റെ പുതിയ ടീമിനെ വച്ചായിരിക്കും പാര്‍ട്ടി ചലിപ്പിക്കുക എന്നതാണ് രാഹുലിന്‍റെ നിലപാട്. അതിന് അനുയോജ്യമെന്ന് തോന്നുന്ന സമയം വരെ കാത്തിരിക്കാന്‍ രാഹുല്‍ തയാറാണ്.

അഥവാ അങ്ങനെ സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങി പ്രസിഡന്‍റ് പദവി രാഹുല്‍ ഏറ്റെടുക്കുകയാണെങ്കില്‍ ഗുണവും ജനവുമില്ലാത്ത എകെ ആന്‍റണി അടക്കമുള്ള മുതിര്‍ന്ന 'സീനിയര്‍മാരൊക്കെ' വീട്ടിലിരിക്കേണ്ടിവരും.

യുവാക്കള്‍ ഉള്‍പ്പെടുന്ന പാര്‍ട്ടിയുടെ പുതുതലമുറയായിരിക്കും പിന്നെ പാര്‍ട്ടിയെ നയിക്കുക. അതിനൊരുക്കമാണെന്ന് സീനിയര്‍മാര്‍ അറിയിക്കുന്നതുവരെ കാത്തിരിക്കാമെന്നാണ് രാഹുലിന്‍റെ നിലപാട്.

rahul gandhi
Advertisment