Advertisment

രാഹുൽ ഗാന്ധി അമേഠി മണ്ഡലത്തിൽ  ഇന്ന് നാമനിര്‍ദ്ദേശ പത്രിക നല്കും ; ശക്തിപ്രകടനമായി സോണിയക്കും പ്രിയങ്കയ്ക്കുമൊപ്പമുള്ള റോഡ് ഷോയും

New Update

അമേഠി: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഉത്തര്‍ പ്രദേശിലെ അമേഠി മണ്ഡലത്തിൽ  ഇന്ന് നാമനിര്‍ദ്ദേശ പത്രിക നല്കും. യുപിഎ അദ്ധ്യക്ഷ സോണിയ ഗാന്ധി, എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഭർത്താവ് റോബർട്ട് വാധ്ര എന്നിവർക്കൊപ്പമെത്തിയാണ് രാഹുൽ പത്രിക നൽകുക. രണ്ടു മണിക്കൂർ നീണ്ടു നില്ക്കുന്ന റോഡ് ഷോയ്ക്കു ശേഷമാകും പത്രിക സമർപ്പണം.

Advertisment

publive-image

അമേഠിക്ക്‌ പുറമേ കേരളത്തിലെ വയനാട്ടിൽ നിന്നും രാഹുൽ ജനവിധി തേടുന്നുണ്ട്. ഈ മാസം നാലാം തിയതി വയനാടെത്തി രാഹുൽ പത്രിക സമർപ്പിച്ചിരുന്നു. പ്രിയങ്ക ​ഗാന്ധിക്കൊപ്പമാണ് രാഹുൽ വയനാടെത്തിയത്. വലിയ സ്വീകരണമാണ് ഇരുവർക്കും കേരളത്തിൽ ലഭിച്ചത്. അമേഠിയിലെ വികസനത്തെക്കുറിച്ച് പഠിക്കാൻ വയനാട്ടിൽ നിന്നെത്തുന്ന കെപിസിസിയുടെ അഞ്ച് പ്രതിനിധികളും രാഹുൽ ഗാന്ധിയ്ക്കൊപ്പമുണ്ടാകും.

കടുത്ത മത്സരം നേരിടുന്നതിനാലാണ് രാഹുൽ വയനാട്ടിലേക്ക് ഒളിച്ചോടിയതെന്നാണ്  അമേഠിയിലെ രാഹുലിന്റെ എതിർസ്ഥാനാർത്ഥിയായ സ്മൃതി ഇറാനിയുടെ ആരോപണം.

അമേഠിയിൽ കടുത്ത മത്സരം നേരിടുന്നതിനാലാണ് രാഹുൽ വയനാട്ടിലേക്ക് ഒളിച്ചോടിയതെന്ന് എതിർസ്ഥാനാർത്ഥി സ്മൃതി ഇറാനി ആരോപിച്ചിരുന്നു. റായ്ബറേലി മണ്ഡലത്തിൽ സോണിയാ ഗാന്ധി നാളെ പത്രിക നല്കും.

Advertisment