Advertisment

പാര്‍ലമെന്റില്‍ രാഷ്ട്രപതി നയപ്രഖ്യാപനം നടത്തുമ്പോള്‍ പ്രസംഗം ശ്രദ്ധിക്കാതെ രാഹുല്‍ ഗാന്ധി ; കോവിന്ദിന്റെ ഒരു മണിക്കൂര്‍ പ്രസംഗത്തിന്റെ 24 മിനിറ്റോളം രാഹുല്‍ ഫോണില്‍ സ്‌ക്രോള്‍ ചെയ്യുകയും ടൈപ്പ് ചെയ്യുകയുമായിരുന്നെന്ന് ഇന്ത്യാ ടുഡേ !

New Update

ഡല്‍ഹി:  രാഷ്ട്രപതി രാം നാഥ് കോവിന്ദ് നയപ്രഖ്യാപനം നടത്തുമ്പോള്‍ പ്രസംഗം ശ്രദ്ധിക്കാതെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

Advertisment

കോവിന്ദിന്റെ ഒരു മണിക്കൂര്‍ പ്രസംഗത്തിന്റെ 24 മിനിറ്റോളം രാഹുല്‍ ഗാന്ധി ഫോണില്‍ സ്‌ക്രോള്‍ ചെയ്യുകയും ടൈപ്പ് ചെയ്യുകയുമായിരുന്നെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

publive-image

എന്നാല്‍ സോണിയ ഗാന്ധി പ്രസംഗം ശ്രദ്ധിക്കുകയും ബെഞ്ചിന്‍ അടിക്കുകയും ചെയ്യുന്നുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ മോദി ഗവണ്‍മെന്റിന്റെ പ്രധാന നേട്ടങ്ങള്‍ രാഷ്ട്രപതി സംസാരിക്കുന്നതിനിടില്‍ രാഹുല്‍ ഗാന്ധി പാര്‍ലമെന്റിന്റെ ഫോട്ടോകള്‍ നോക്കുകയും ഇരുപത് മിനിറ്റോളം സോണിയാഗാന്ധിയോട് സംസാരിക്കുകയുമായിരുന്നു.

രാം നാഥ് കോവിന്ദ് ഉറി സര്‍ജിക്കല്‍ സ്ട്രൈക്കുകളെയും ബാലകോട്ട് വ്യോമാക്രമണത്തെയും കുറിച്ച് പരാമര്‍ശിച്ചതിന് ശേഷം സഭ മുഴുവനും കരഘോഷം മുഴക്കിയപ്പോള്‍ രാഹുല്‍ ഗാന്ധി തറയില്‍ തന്നെ നോക്കുകയായിരുന്നു.

ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് വായിക്കാന്‍

https://www.indiatoday.in/india/story/rahul-gandhi-busy-browsing-phone-as-president-kovind-addresses-parliament-1552575-2019-06-20

Advertisment