Advertisment

മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം ആഴക്കടലില്‍ മത്സ്യബന്ധനത്തിന് പോയി;  മത്സ്യം പിടിക്കാനുള്ള കഷ്ടപ്പാട് താന്‍ നേരിട്ട് മനസ്സിലാക്കിയെന്ന് രാഹുല്‍ 

New Update

കൊല്ലം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി വയനാട് മണ്ഡലത്തില്‍ മത്സരിക്കാനിറങ്ങിയപ്പോള്‍ യു.ഡി.എഫിന് 20ല്‍ 19 സീറ്റും ലഭിച്ചിരുന്നു. അതിനേക്കാള്‍ ആവേശത്തിലാണ് ഇത്തവണ അദ്ദേഹം നിയമസഭാ തിരഞ്ഞെടുപ്പിന് ഇറങ്ങിയിരിക്കുന്നത്.

Advertisment

publive-image

ബുധനാഴ്ച പുലര്‍ച്ചെ കൊല്ലം വാടി കടപ്പുറത്തെ മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം രാഹുല്‍ ആഴക്കടലില്‍ മത്സ്യബന്ധനത്തിന് പോയി. മത്സ്യത്തൊഴിലാളികളുടെ ജീവിതം നേരിട്ട് മനസ്സിലാക്കുകയായിരുന്നു തന്റെ ലക്ഷ്യമെന്ന് രാഹുല്‍ വ്യക്തമാക്കി.

publive-image

നമ്മള്‍ രുചികരമായ മത്സ്യവിഭവങ്ങള്‍ കഴിക്കാറുണ്ടെങ്കിലും മീന്‍ പിടിക്കുന്നതിനെ കുറിച്ചോ, അതിന് പിന്നിലുള്ള അധ്വാനത്തെ കുറിച്ചോ ഒരിക്കല്‍ പോലും ചിന്തിച്ചിട്ടുണ്ടാവില്ല. മത്സ്യം പിടിക്കാനുള്ള കഷ്ടപ്പാട് താന്‍ നേരിട്ട് മനസ്സിലാക്കിയെന്നും രാഹുല്‍ പറഞ്ഞു.

publive-image

താന്‍ പോയ ബോട്ടിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികള്‍ വല എറിഞ്ഞപ്പോള്‍ അത് നിറയെ മത്സ്യം കിട്ടുമെന്നായിരുന്നു പ്രതീക്ഷിച്ചത്. ഒരു മീന്‍ മാത്രമാണ് കിട്ടിയത്. വളരെ അപകടം നിറഞ്ഞ ജോലിയായിട്ടും മത്സ്യത്തൊഴിലാളികള്‍ക്ക് ഇതുവരെ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തിയിട്ടില്ല.

publive-image

തങ്ങളുടെ മക്കളാരും ഈ ജോലിക്ക് വരാന്‍ തയ്യാറല്ലെന്ന് ബോട്ടിലുണ്ടായിരുന്നവര്‍ പറഞ്ഞു. അതുകൊണ്ട് മത്സ്യത്തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്താനുള്ള സംവിധാനം യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ നടപ്പാക്കുമെന്നും രാഹുല്‍ ഉറപ്പുനല്‍കി.

rahul gandhi
Advertisment