Advertisment

സ്ഥാനാർഥികളിൽ പഴയ മുഖങ്ങൾ മാത്രം പാടില്ല; യുവാക്കൾക്കും വനിതകൾക്കും പ്രാധാന്യം നൽകണം; സ്ഥാനാർഥി നിർണയത്തിൽ വിജയ സാധ്യതയ്ക്കായിരിക്കണം മുൻതൂക്കമെന്ന് രാഹുൽ ഗാന്ധി; ആഴക്കടൽ മത്സ്യബന്ധന വിവാദം മത്സ്യത്തൊഴിലാളികളോട് വിശദീകരിക്കാൻ ജാഥ നടത്താൻ യുഡിഎഫ് തീരുമാനം

New Update

publive-image

തിരുവനന്തപുരം: സ്ഥാനാര്‍ഥികളില്‍ പഴയ മുഖങ്ങള്‍ മാത്രം പാടില്ലെന്നും യുവാക്കള്‍ക്കും വനിതകള്‍ക്കും പ്രധാന്യം നല്‍കണണെന്നും രാഹുല്‍ ഗാന്ധി. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ വിജയസാധ്യതയ്ക്കായിരിക്കണം മുന്‍തൂക്കമെന്നും തിരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടണമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആഴക്കടൽ മത്സ്യബന്ധന വിവാദം മത്സ്യത്തൊഴിലാളികളോട് വിശദീകരിക്കാൻ ജാഥ നടത്താൻ യുഡിഎഫ് തീരുമാനിച്ചു. ടി.എൻ.പ്രതാപന്റെയും ഷിബുബേബി ജോണിന്റെയും നേതൃത്വത്തിലുള്ള ജാഥ മാർച്ച് 1ന് ആരംഭിക്കും. മാർച്ച് 5ന് എറണാകുളത്ത് സമാപിക്കും. ഘടകക്ഷികളുമായുള്ള ഉഭയകക്ഷി ചർച്ച 26 മുതൽ ആരംഭിക്കും. ഈ മാസം 28ന് യുഡിഎഫ് യോഗം ചേരും.

Advertisment