Advertisment

ചെറുമകന് വേണ്ടി ആ മുത്തച്ഛന്‍ 13 വര്‍ഷം വഴിക്കണ്ണുമായി കാത്തിരുന്നു...ഫലമുണ്ടായില്ല...ആലപ്പുഴയില്‍ നിന്നും കാണാതായ രാഹുലിന്റെ മുത്തച്ഛന്‍ അന്തരിച്ചു

author-image
ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update

ആലപ്പുഴ: ദൂരൂഹസാഹചര്യത്തില്‍ കാണാതായ രാഹുലിന്റെ മുത്തച്ഛന്‍ ശിവരാമപ്പണിക്കര്‍ അന്തരിച്ചു. പതിമൂന്നു വര്‍ഷത്തോളമായി രാഹുലിനായുളള അന്വേഷണത്തിലായിരുന്നു ഈ മുത്തച്ഛന്‍.ആശ്രമം വാര്‍ഡിലെ രാഹുല്‍ നിവാസില്‍ അമ്മയും സഹോദരിയുമുള്‍പ്പെടെയുളള കുടുംബാംഗങ്ങള്‍ വര്‍ഷങ്ങളായി രാഹുലിനെ വീണ്ടും കാണാനാകുമെന്ന പ്രതീക്ഷയിലാണ്.

Advertisment

publive-image

2005 മേയ് 18നു വീടിനു സമീപത്തെ കളിസ്ഥലത്തു നിന്നു രാഹുലിനെ കാണാതാകുമ്പോള്‍ ഏഴു വയസ്സ്. വീടിനു സമീപം ക്രിക്കറ്റ് കളിക്കാന്‍ ഇറങ്ങിപ്പോയ രാഹുലിനെ ഇതിനിടെ കാണാതാകുകയായിരുന്നു.

കളിയുടെ ആവേശത്തിനിടയില്‍ ഇടയ്ക്കു വെള്ളം കുടിച്ച് 'ഇപ്പോ വരാം' എന്നു പറഞ്ഞ് ഓടിപ്പോയതായിരുന്നു രാഹുല്‍. കാണാതാകുമ്പോള്‍ തോണ്ടന്‍കുളങ്ങര ടൈനിടോട്‌സ് സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു. ഒക്ടോബര്‍ 21 പിറന്നാള്‍ ദിനം കണക്കാക്കുമ്പോള്‍ രാഹുലിന് ഇപ്പോള്‍ 21 വയസുണ്ടാകും.

രാഹുലിനെ കാത്തിരിക്കുന്നവരില്‍ അമ്മ മിനിരാജുവും കുവൈത്തിലുള്ള അച്ഛന്‍ രാജുവും സഹോദരി ശിവാനിയുമുണ്ട്. ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച് അവസാനിപ്പിച്ചതിനിടെ സിബിഐ അന്വേഷണം ഏറ്റെടുത്തിരുന്നു. അതു പ്രതീക്ഷയേകിയെങ്കിലും ലോക്കല്‍ പൊലീസിന്റെ അന്വേഷണത്തിന് അപ്പുറത്തേയ്ക്കു പുതുതായി ഒന്നും കണ്ടെത്താനായില്ല.

Advertisment