Advertisment

രാഹുൽ കുഞ്ഞ് ;അദ്ദേഹത്തെ കുറിച്ച് ഞാന്‍ എന്ത് പറയാനാണ് : രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് മമത

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

കൊൽക്ക​ത്ത: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പശ്ചിമ ബംഗാൾ സന്ദർശനത്തിൽ വെച്ച് നടത്തിയ പരാമർശത്തിന് മ​റു​പ​ടി​യു​മാ​യി മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി.

Advertisment

publive-image

രാഹുൽ കുഞ്ഞാണെന്നും അദ്ദേഹത്തെ കുറിച്ച് താൻ എന്താണ് പറയേണ്ടതെന്നും രാഹുലിന്റെ പരാമർശത്തിന് പ്രതികരണം ആവശ്യപ്പെട്ട മാധ്യമങ്ങളോടായി മമത പറഞ്ഞു. രാഹുൽ പരാമർശം നടത്തി നാല് ദിവസം കഴിഞ്ഞാണ് മമത പ്രതികരിക്കുന്നത്.

ബം​ഗാ​ളി​ൽ മ​മ​ത​യു​ടെ ഏകാധിപത്യ ഭരണമാണ് ന​ട​ക്കു​ന്ന​തെ​ന്നും മ​റ്റാ​ർ​ക്കും അവിടെ ശബ്‌ദിക്കാൻ അവകാശമില്ലെന്നുമാണ് രാഹുൽ ബം​ഗാ​ളി​ലെ മാ​ൽ​ഡ​യി​ൽ വെച്ച് പറഞ്ഞത്.

ബംഗാളിൽ കോൺഗ്രസിന്റെ ലോക്സഭാ പ്രചാരണത്തിന് തുടക്കം കുറിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു രാഹുൽ. ബി.ജെ.പിയെ കുറിച്ചും രാഹുൽ രൂക്ഷ വിമർശനം നടത്തിയിരുന്നു.

Advertisment