Advertisment

ജയിലിൽ നിരാഹാരം; രാഹുൽ ഈശ്വറിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും

New Update

കൊട്ടാരക്കര സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന ശബരിമല തന്ത്രികുടുംബാംഗം രാഹുൽ ഈശ്വറിനെ അല്പസമയത്തിനകം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. ജയിലിൽ നിരാഹാരം കിടക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. രാഹുലിനോടൊപ്പം നിരാഹാരം കിടന്ന് മറ്റു രണ്ടു പേരെയും ആശുപത്രിയിലേക്ക് മാറ്റും.

നേരത്തെ രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.. പത്തനംതിട്ട ഫസ്റ്റ് ക്ലാസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.

തുലാമാസപൂജയുടെ ഭാഗമായി ശബരിമലയില്‍ നട തുറന്നതിനു പിന്നാലെ ദര്‍ശനത്തിനെത്തുന്ന യുവതികളെ തടയാനെന്ന പേരില്‍ രാഹുല്‍ ഈശ്വര്‍ ഉള്‍പ്പെടെയുള്ളവര്‍ സംഘടിച്ച് എത്തുകയായിരുന്നു. പമ്പയിലും പരിസരത്തും വാഹനങ്ങള്‍ തടഞ്ഞ് മാധ്യമപ്രവര്‍ത്തകരടക്കമുള്ള സ്ത്രീകള്‍ക്കെതിരെ അക്രമമഴിച്ചുവിട്ട സംഭവങ്ങളുമുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് രാഹുല്‍ ഈശ്വറുള്‍പ്പെടെയുള്ളവരെ അറസ്റ്റു ചെയ്തത്.

Advertisment