Advertisment

'പഞ്ചാബിൽ പത്ത് വർഷം പ്രതിപക്ഷത്തായിരുന്നു കോൺഗ്രസ്സ്, ഇന്ന് ഇന്ത്യയിൽ കോൺഗ്രസ്സ് ഏറ്റവും ശക്തമായ സംസ്ഥാനമാണ് പഞ്ചാബ്; ചത്തീസ്ഗഢിലെ കോൺഗ്രസ്സിൻ്റെ ഒന്നാം നിര നേതാക്കളെയെല്ലാം മാവോയ്സ്റ്റുകൾ വെടിവെച്ചു കൊന്നു, പതിനഞ്ച് വർഷം പ്രതിപക്ഷത്തുമിരുന്നു; ഇന്ന് ഇന്ത്യയിലെ ഏറ്റവും നല്ല സർക്കാരുകളിൽ ഒന്ന് ചത്തീസ്ഗഢിലെ കോൺഗ്രസ്സ്‌ സർക്കാരാണ്'-കെ. മുരളീധരന്റെ വാക്കുകള്‍ പങ്കുവച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

New Update

publive-image

Advertisment

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പില്‍ കനത്ത പരാജം നേരിട്ടെങ്കിലും കോണ്‍ഗ്രസ് ശക്തമായി തിരിച്ചുവരുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്റെ വാക്കുകള്‍ പങ്കുവച്ചായിരുന്നു രാഹുലിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ഫേസ്ബുക്ക് പോസ്റ്റ് ഇപ്രകാരം...

പഞ്ചാബിൽ പത്ത് വർഷം പ്രതിപക്ഷത്തായിരുന്നു കോൺഗ്രസ്സ്, ഇന്ന് ഇന്ത്യയിൽ കോൺഗ്രസ്സ് ഏറ്റവും ശക്തമായ സംസ്ഥാനമാണ് പഞ്ചാബ്.

ചത്തീസ്ഗഢിലെ കോൺഗ്രസ്സിൻ്റെ ഒന്നാം നിര നേതാക്കളെയെല്ലാം മാവോയ്സ്റ്റുകൾ വെടിവെച്ചു കൊന്നു, പതിനഞ്ച് വർഷം പ്രതിപക്ഷത്തുമിരുന്നു, ഇന്ന് ഇന്ത്യയിലെ ഏറ്റവും നല്ല സർക്കാരുകളിൽ ഒന്ന് ചത്തീസ്ഗഢിലെ കോൺഗ്രസ്സ്‌ സർക്കാരാണ്.

തമിഴ്നാട്ടിൽ പത്ത് വർഷത്തിനു ശേഷം കോൺഗ്രസ്സ് ഉൾപ്പെട്ട മുന്നണി അധികാരത്തിലെത്തി. ക്ഷമയോടെ കരുത്താർജിക്കാം, കരുത്തോടെ തിരിച്ചു വരാം.... നേമത്ത് നിന്ന് BJP യെ തൂത്തെറിയാനുള്ള പോരാട്ടം ഏറ്റെടുത്ത് അഭിമാനമായ, കെ മുരളീധരൻ്റെ വാക്കുകളാണിത്. ഇന്ന് ഒരു കോൺഗ്രസ്സുകാരൻ കേൾക്കുവാനാഗ്രഹിച്ച വാക്കുകൾ.....

Advertisment