Advertisment

രാഹുലിന്‍റെ സ്ഥാനാര്‍ഥിത്വം വൈകിയത് സിപിഎമ്മിന് ഇരട്ട പ്രഹരം. രാഹുലിനെതിരെ ബിജെപി സ്ഥാനാര്‍ഥി ശക്തനായാല്‍ കേരളത്തില്‍ പോരാട്ടം രാഹുലും ബിജെപിയും തമ്മില്‍. ചോദ്യം ചെയ്യപ്പെടുന്നത് ദേശീയ രാഷ്ട്രീയത്തില്‍ സിപിഎമ്മിന്‍റെ പ്രസക്തി ?

New Update

publive-image

Advertisment

തിരുവനന്തപുരം :  രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം വൈകിയത് രാഹുലിന്‍റെ വരവിനു പിന്നാലെ സിപിഎമ്മിന് ഇരട്ട പ്രഹരംകൂടിയായി മാറി.

രാഹുലിന്‍റെ വരവ് തടയാന്‍ സിപിഎം കേന്ദ്ര നേതൃത്വം അരയും തലയും മുറുക്കി രംഗത്തിറങ്ങിയതോടെ രാഹുല്‍ വന്നാല്‍ സിപിഎം തെരഞ്ഞെടുപ്പ് ചിത്രത്തില്‍ നിന്നും അപ്രസ്ക്തരാകുന്നു എന്ന പ്രചാരണത്തിന് ആക്കം വര്‍ദ്ധിക്കുകയായിരുന്നു.

publive-image

രാഹുലിന്‍റെ വരവില്‍ അനിശ്ചിതത്വം നിലനിന്ന ഓരോ ദിവസവും സിപിഎമ്മിന്റെ നഷ്ടം കൂടിക്കൂടി വരുകയായിരുന്നു. അതേസമയം രാഹുല്‍ വയനാട്ടില്‍ മത്സരിച്ചില്ലായിരുന്നെങ്കില്‍ അത് സിപിഎമ്മിന്റെ നേട്ടമായി ചിത്രീകരിക്കപെടുകയും തെരഞ്ഞെടുപ്പില്‍ അത് പ്രതിഫലിക്കുകയും ചെയ്യുമായിരുന്നു.

publive-image

രാഹുല്‍ വയനാട്ടില്‍ തന്നെ എന്ന് പ്രഖ്യാപനം വന്നതോടെ കേരളത്തിന്‍റെ തെരഞ്ഞെടുപ്പ് ചിത്രം തന്നെ മറ്റൊന്നായി മാറി. രാഹുല്‍ സ്ഥാനാര്‍ഥി ആകുന്നതോടെ ദേശീയ തലത്തില്‍ ചര്‍ച്ച ചെയ്യപ്പെടുക രാഹുലും ബിജെപിയും തമ്മിലുള്ള പോരാട്ടമായാണ് .

publive-image

അതിനു തക്ക സ്ഥാനാര്‍ഥി ബിജെപി ടിക്കറ്റില്‍ വയനാട്ടില്‍ മത്സരിക്കാനെത്തും എന്നും തീര്‍ച്ചയാണ്. ബിജെപി സ്ഥാനാര്‍ഥിക്കായി ബി ഡി ജെ എസ് ഈ സീറ്റ് വിട്ടുനല്‍കാന്‍ തയ്യാറാണെന്ന് അറിയിച്ചു കഴിഞ്ഞു .

രാഹുലിനെ സമ്മര്‍ദ്ധത്തിലാക്കുന്ന നീക്കമായിരിക്കും ബിജെപി ആഗ്രഹിക്കുന്നത് . എന്നാല്‍ ബിജെപിയെ സംബന്ധിച്ച് അവര്‍ക്ക് കേരളത്തില്‍ ഏറ്റവും കുറവ് സ്വാധീനമുള്ള മണ്ഡലങ്ങളില്‍ ഒന്നാണ് വയനാട് . ഇതോടെ എന്തായാലും വയനാട്ടില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് വാര്‍ത്തകളില്‍ പോലും സിപിഎം അപ്രസക്തരായി മാറും.

publive-image

ബംഗാളിലും ത്രിപുരയിലും അപ്രത്യക്ഷമായതോടെ സിപിഎമ്മിന് ഇനി എവിടെനിന്ന് സീറ്റുകള്‍ ലഭിക്കും എന്ന ചോദ്യമാണ് ഉയരുന്നത് . സിപിഎമ്മിന്റെ എല്ലാ പ്രതീക്ഷയും കേരളത്തില്‍ ആയിരുന്നു . ആ പ്രതീക്ഷയാണ് അകലുന്നത് .

വയനാട്ടില്‍ മത്സരിച്ചാല്‍ പ്രതിപക്ഷത്തിന്‍റെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും രാഹുലിനെ മാറ്റും എന്നായിരുന്നു യെച്ചൂരിയുടെ ഭീക്ഷണി . എന്നാല്‍ ലോക്സഭയില്‍ സീറ്റെണ്ണം ഇല്ലാത്ത പാര്‍ട്ടിക്ക് എങ്ങനെ ഇതൊക്കെ ചെയ്യാന്‍ കഴിയുമെന്ന ചോദ്യമാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്നത് .

rahul gandhi vayanadu
Advertisment