Advertisment

എന്നോടു ചോദിക്കുന്നത് പോലെ മാദ്ധ്യമങ്ങൾ എന്തുകൊണ്ട് മോദിയോട് ചോദിക്കുന്നില്ല ; മോദിക്ക് ജനങ്ങളെയും മാധ്യമങ്ങള്‍ക്ക് മോദിയെയും പേടിയാണെന്ന് രാഹുല്‍

New Update

ന്യൂഡൽഹി: മാദ്ധ്യമങ്ങളെ നേരിടാൻ മടിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ചോദ്യങ്ങൾ ചോദിക്കാൻ മടിക്കുന്ന മാദ്ധ്യമങ്ങളെയും വിമർശിച്ച് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽഗാന്ധി. കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കുന്ന ചടങ്ങിലാണ് രാഹുൽ ഇക്കാര്യം പറഞ്ഞത്.

Advertisment

publive-image

മോദിക്ക് ജനങ്ങളെ ഭയമാണെന്നും അദ്ദേഹത്തോട് ചോദ്യങ്ങൾ ചോദിക്കാൻ മാദ്ധ്യമങ്ങൾക്ക് ഭയമാണെന്നും രാഹുൽ കുറ്റപ്പെടുത്തി. എന്നോടു ചോദിക്കുന്നത് പോലെ മാദ്ധ്യമങ്ങൾ എന്തുകൊണ്ട് മോദിയോട് ചോദിക്കുന്നില്ല.

വാർത്താസമ്മേളനം നടത്താൻ അദ്ദേഹം എന്തിനാണ് പേടിക്കുന്നത്. ദേശസുരക്ഷ, അഴിമതി, വിദേശനയം തുടങ്ങി എല്ലാ വിഷയങ്ങളിലും മോദിയുമായി തുറന്ന സംവാദത്തിന് താൻ തയ്യാറാണെന്നും രാഹുൽ പറഞ്ഞു.

Advertisment