Advertisment

കാവല്‍ക്കാരന്‍ കള്ളനെന്ന് തെളിഞ്ഞു' ; റഫാലില്‍ അഴിമതിയുണ്ടെന്ന വാദം കോടതി അംഗീകരിച്ചെന്ന് രാഹുല്‍ഗാന്ധി

New Update

ന്യൂഡല്‍ഹി : റഫാല്‍ ഇടപാടില്‍ സത്യം പുറത്തുവരുമെന്ന് കോണ്‍ഗ്രസ്. റഫാലില്‍ അഴിമതിയുണ്ടെന്ന വാദം കോടതി അംഗീകരിച്ചെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി പറഞ്ഞു. കാവല്‍ക്കാരന്‍ കളവ് നടത്തിയെന്ന് കോടതി തന്നെ സൂചിപ്പിക്കുന്നു. അഴിമതിയെ കുറിച്ചുള്ള സംവാദത്തിന് നരേന്ദ്രമോദിയെ താന്‍ വെല്ലുവിളിക്കുകയാണെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.

Advertisment

publive-image

റഫാല്‍ ഇടപാടില്‍ കേന്ദ്രസര്‍ക്കാര്‍ വാദങ്ങള്‍ സുപ്രിംകോടതി തള്ളിയിരുന്നു. രേഖകള്‍ക്ക് വിശേഷാധികാരമില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഹര്‍ജിക്കാര്‍ സമര്‍പ്പിച്ചത് മോഷ്ടിച്ച രേഖകളാണെന്നും, ഇത് പരിഗണിക്കരുതെന്ന കേന്ദ്രസര്‍ക്കാരിന്റെ ആവശ്യവും കോടതി തള്ളി.

അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍ സമര്‍പ്പിച്ച രേഖകള്‍ അടക്കം എല്ലാ രേഖകളും പരിശോധിക്കുമെന്ന് കോടതി വ്യക്തമാക്കി. പുനഃപരിശോധന ഹര്‍ജികള്‍ക്കൊപ്പം പുതിയ രേഖകള്‍ പരിശോധിക്കും. പുനഃപരിശോധന ഹര്‍ജികളില്‍ വാദം കേള്‍ക്കുന്ന തീയതി സുപ്രിംകോടതി പിന്നീട് വ്യക്തമാക്കും.

Advertisment