Advertisment

രാഹുൽ ഗാന്ധിയുടെ 50 ആം ജന്മദിനം ഇമ്മാനുവേൽ സ്നേഹാശ്രമത്തിലെ കുട്ടിൾക്കൊപ്പം ആഘോഷിച്ചു

New Update

തൊടുപുഴ : രാഹുൽ ഗാന്ധിയുടെ 50 ആം ജന്മദിനം കരിമണ്ണൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളിയാമറ്റം പഞ്ചായത്തിലെ പന്നിമറ്റത്തുള്ള ഇമ്മാനുവേൽ സ്നേഹാശ്രമത്തിലെ കുട്ടികൾക്കൊപ്പം ആഘോഷിച്ചു.

Advertisment

publive-image

ഇതിന്റെ ഭാഗമായി ആക്ഷൻ സോങ് , കഥാപ്രസംഗം , ലളിതഗാനം ,കവിത തുടങ്ങി കുട്ടികളുടെ വിവിധ കലാപരിപടികളും കേക്ക് മുറിക്കലും നടത്തി. സ്നേഹാശ്രമത്തിലെ ഒരു ദിവസത്തെ ഭക്ഷണം കോൺഗ്രസ്സ് കരിമണ്ണൂർ ബ്ലോക്ക് കമ്മിറ്റി സ്പോൺസർ ചെയ്യുകയും കുട്ടികൾക്കൊപ്പം പ്രഭാത ഭക്ഷണവും കഴിച്ചാണ് കോൺഗ്രസ്സ് പ്രവർത്തകർ പിരിഞ്ഞത്.

ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് എ.എം ദേവസ്യ അധ്യക്ഷത വഹിച്ച പരിപാടി ഡി.സി.സി ജനറൽ സെക്രട്ടറി ജിയോ മാത്യു ഉത്ഘാടനം ചെയ്തു. ജോപ്പി സെബാസ്റ്റ്യൻ , രാജു ഓടക്കൽ, ജോസഫ് കാരുപറമ്പിൽ , ബിലാൽ സമദ് , കെ.എം ഹംസ , മോഹൻദാസ് പുതുശ്ശേരി , ലളിതമ്മ വിശ്വനാഥൻ ,അക്കാമ്മ മാത്യു , അശോക് കുമാർ, ജെയ്സൺ തോമസ്,ഫസൽ അബ്ബാസ് ജോസിൻ തോമസ് എന്നിവർ പ്രസംഗിച്ചു .

RAHULGANDHI BIRTHDAY
Advertisment