Advertisment

മഹാരാഷ്ട്രയിൽ റായ്‌ഗഡ് കെട്ടിട ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി ഉയർന്നു, രക്ഷാപ്രവർത്തനം തുടരുന്നു

New Update

മുംബൈ: മുംബൈയിൽ നിന്ന് 170 കിലോമീറ്റർ അകലെയുള്ള റായ്ഗഡ് ജില്ലയിലെ മഹാദിൽ ബഹുനില കെട്ടിടം തകർന്നു വീണ് മരിച്ചവരുടെ എണ്ണം 15 ആയി ഉയർന്നു.നിരവധി പേര്‍ക്ക് പരിക്കുണ്ട്‌ .ഏഴ് പുരുഷന്‍മാരും 8 സ്ത്രീകളുമാണ് മരിച്ചത്. ഒരാളെ കാണാതായിട്ടുണ്ട്.

Advertisment

publive-image

രക്ഷാ പ്രവർത്തനങ്ങൾ തുടരുന്നു. നരഹത്യ ഉൾപ്പെടെയുള്ള വിവിധ കുറ്റങ്ങൾ ചുമത്തി കെട്ടിട നിർമ്മാതാവിനും മറ്റ് നാല് പേർക്കും എതിരെ പോലീസ് കേസെടുത്തു.ഇന്നലെ മുതൽ 60 ലധികം പേരെയാണ് രക്ഷപ്പെടുത്തിയത് .

ദേശീയ ദുരന്ത നിവാരണ സേനയും അഗ്നിശമന സേനയും സ്ഥലത്തുണ്ട്. ഏഴ് വർഷം പഴക്കമുള്ള അഞ്ച് നില കെട്ടിടത്തിൽ 45 ലധികം ഫ്ലാറ്റുകൾ ഉണ്ടായിരുന്നു. ചൊവ്വാഴ്ച രണ്ട് പേരെ ജീവനോടെ പുറത്തെടുത്തു. 4 വയസ്സുള്ള കുട്ടിയേയും 64 വയസ്സുള്ള സ്ത്രീയേയുമാണ് പുറത്തെടുത്തത്.

ഒരാള്‍ ഇപ്പോഴും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് സൂചന. ദേശീയ ദുരന്ത നിവാരണ സേനയുടെ (എന്‍ഡിആര്‍എഫ്) മൂന്ന് ടീമുകള്‍ രക്ഷാപ്രവര്‍ത്തനത്തിനായി സ്ഥലത്തെത്തിയിട്ടുണ്ട്.

bulding collaps
Advertisment