Advertisment

സ്ഥിരതയാർന്ന വേഗതയിലുള്ള ഇന്റർനെറ്റ് സേവനവുമായി പൊതുമേഖല സ്ഥാപനമായ റെയിൽവെയർ കുതിക്കുന്നു

New Update

തിരുവനന്തപുരം; വിവരസാങ്കേതിക വിദ്യ വിപ്ലവം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന നൂറ്റാണ്ടിന്റെ ആദ്യപാദത്തിലാണ് നമ്മളിപ്പോൾ നിൽക്കുന്നത്. ഇന്റർനെറ്റിന്റെ കാലത്ത് ലോകം വിരൽതുമ്പിൽ ലഭ്യമാകുമ്പോൾ അടിസ്ഥാന വിദ്യാഭ്യാസ മേഖലയിൽ പോലും വിവരസാങ്കേതിക വിദ്യ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്.

Advertisment

publive-image

സ്ലേറ്റിൽ എഴുതി പഠിച്ച കാലത്ത് നിന്ന് ടാബ്ലറ്റുകളിൽ ആദ്യാക്ഷരം കുറിക്കുന്ന കാലത്തേക്ക് നമ്മൾ അതിവേഗമാണ് എത്തിച്ചേർന്നത്. ഇന്നലെ വരെ അതൊരു തിരഞ്ഞെടുപ്പായിരുന്നുവെങ്കിൽ ശാരീരിക അകലം പാലിച്ചു ജീവിക്കേണ്ട ഇന്ന് അത് ഒരു അത്യാവശ്യമായി തീർന്നിരിക്കുന്നു.

സംസ്ഥാനത്ത് ഈ അധ്യയന വർഷം പതിവിൽ നിന്നും വ്യത്യസ്തമായി പഠനം ഓൺലൈനായിട്ട് ആരംഭിച്ചു കഴിഞ്ഞു. സ്ഥിരതയാർന്ന വേഗതയിലുള്ള ഇന്റർനെറ്റ് സേവന ലഭ്യത ഇന്ന് സമൂഹത്തിനു വളരെ അവശ്യ ഘടകമായി തീർന്നിരിക്കുന്നു ഗുണനിലവാരമുള്ള ഭക്ഷണം, ചികിത്സ, വിദ്യാഭ്യാസം എന്നത് പോലെ ഗുണനിലവാരമുള്ള ഇന്റർനെറ്റ് ലഭ്യതയും പൗരന്റെ അവകാശമാണ് എന്ന നിലയിലേക്കാണ് കാര്യങ്ങൾ മുന്നേറുന്നത്...

ഈയൊരു വിശേഷ അവസരത്തിൽ,

രാജ്യത്തെ മിനിരത്ന കമ്പനികളിൽ മുൻപന്തിയിൽ നിൽക്കുന്ന റെയിൽടെൽ, "റയിൽവയർ" എന്ന ബ്രാൻഡിൽ നൽകി വരുന്ന ഇന്റർനെറ്റ് സേവനങ്ങൾ മികവിന്റെയും, വേഗതയുടെയും പുതിയ അനുഭവം തന്നെ ആണ് ഉപഭോക്താക്കൾക്ക് പ്രധാനം ചെയ്യുന്നത്.

ഇന്ന് ഏറെക്കുറെ "വർക് ഫ്രം ഹോം" ആളുകളുടെ ജീവിതചര്യ ആയി മാറി കഴിഞ്ഞു. തടസ്സങ്ങൾ ഇല്ലാത്ത അതിവേഗ ഇന്റർനെറ്റിന് ഫൈബർ ഒപ്റ്റിക്സ് കേബിളുകൾ നൽകി വരുന്ന വേഗതയും മികവും പലപ്പോഴും മൊബൈൽ നെറ്റ്‌വർക്ക് സംവിധാനങ്ങൾക്ക് നൽകാൻ സാധിക്കാത്തതാണ്.

വലിയ ഫയലുകൾ ഷെയർ ചെയ്യുവാനും,വീഡിയോ കോളുകൾ, ഗെയിമിംഗ്, ഓൺലൈനായി പഠനം തുടങ്ങിയവയ്ക്

വേഗതയോടൊപ്പം തടസ്സങ്ങളില്ലാത്ത ഇന്റർനെറ്റും

അത്യന്താപേക്ഷിതം തന്നെ.

റയിൽവയറിന്റെ മികവ് അവിടെയാണ് ഉപഭോക്താവിന് അനുഭവിച്ചറിയാൻ സാധിക്കുക.

ഗുണനിലവാരമുള്ള,

തടസ്സങ്ങളില്ലാത്ത ഇന്റർനെറ്റ് സേവനം മിതമായ നിരക്കിൽ ലഭ്യമാകുമ്പോൾ അത് ഉപയോഗപെടുത്തുവാനും, വിജ്ഞാന വിപ്ലവത്തിന്റെ ഭാഗമാവാൻ നമ്മുടെ കുട്ടികൾ ഉൾപ്പെടെയുള്ളവരെ പ്രാപ്തരാക്കേണ്ടതും നമ്മുടെ ഓരോരുത്തരുടെയും കടമയും ഉത്തരവാദിത്തവും കൂടിയാണ്. ഇവിടെയാണ് റയിൽടെൽ എന്ന പൊതുമേഖലാ സ്ഥാപനത്തിന്റെ പ്രസക്തി വെളിവാകുന്നത്, റെയിൽടെൽ , ഭാരത സർക്കാരിന്റെ ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ഭാഗമായി, സാധാരണ ജനവിഭാഗങ്ങൾക് സൗജന്യമായി ഉപയോഗിക്കാവുന്ന തരത്തിൽ സ്ഥിരതയാർന്ന വേഗതയേറിയ ഇന്റർനെറ്റ് രാജ്യത്തെ 5640ൽ അധികം റയിൽവേ സ്റ്റേഷനുകളിൽ ലഭ്യമാക്കിയിട്ടുണ്ട്. റെയിൽവയർ വൈഫൈ ഇത്തരത്തിലുള്ള ലോകത്തെ ഏറ്റവും വലിയ സൗജന്യ പബ്ലിക് വൈഫൈ നെറ്റ്വർക്ക് ആണ്.

റെയിൽടെലിന്റെ 'റെയിൽവയർ' ബ്രോഡ്ബാൻഡ് സർവിസ് ,വേഗതയും സ്ഥിരതയും മുൻഗണനകൾ ആക്കിയിരിക്കുമ്പോഴും സാധാരണ ജനവിഭാഗങ്ങൾക്ക് ലഭ്യമാവുന്ന തരത്തിലുള്ള കുറഞ്ഞ നിരക്കിലാണ് സർവ്വീസുകൾ നൽകുന്നത് എന്നതും ശ്രേദ്ധേയമാണ്.. ഓൺലൈൻ പഠന ആവശ്യത്തിനും വർക്ക് ഫ്രം ഹോം ആവശ്യക്കാർക്കും സേവന ലഭ്യതയ്ക്കായി www.railwire.co.in ൽ അപേക്ഷിക്കാവുന്നതാണ്..

Advertisment