Advertisment

രജനീകാന്തിന്‍റെ കാലായില്‍ മമ്മൂട്ടി ഉണ്ടാകില്ലെന്ന് പാ രഞ്ജിത്തിന്‍റെ വെളിപ്പെടുത്തല്‍

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

ചെന്നൈ: സൂപ്പർ സ്റ്റാർ രജനീകാന്തിനെ നായകനാക്കി കബാലിക്ക് ശേഷം പാ രഞ്ജിത്ത് ഒരുക്കുന്ന ചിത്രമാണ് കാലായില്‍ മലയാളത്തിന്‍റെ സൂപ്പര്‍ താരം മമ്മൂട്ടി ഉണ്ടാകില്ലെന്ന് സൂചന. കറുപ്പിന്റേയും ദളിതന്റേയും രാഷ്ട്രീയം പറയുന്ന ചിത്രത്തിന്റെ ട്രെയിലർ യു ട്യൂബിൽ തരംഗമായിരിക്കുകയാണ്.

ചിത്രത്തിൽ മമ്മൂട്ടിയുണ്ട് എന്ന നിലയിൽ പല വാർത്തകളും പുറത്ത് വന്നിരുന്നു. എന്നാൽ ചിത്രത്തിൽ മലയാളത്തിന്റെ മെഗാ സ്റ്റാർ ഇല്ല എന്ന് വ്യക്തമാക്കിയിരിക്കുകയാണ് സംവിധായകനായ പാ രഞ്ജിത്ത്.

ടൈറ്റിൽ വേഷത്തിൽ എത്തുന്ന കാലയിൽ പ്രധാനപ്പെട്ടൊരു വേഷം കൈകാര്യം ചെയ്യാൻ മമ്മൂട്ടിയെ സമീപിച്ചിരുന്നു. എന്നാൽ ചർച്ചകൾ മുന്നോട്ടു പോയില്ല. മമ്മൂട്ടിക്കൊപ്പം ജോലി ചെയ്യുക എന്നത് സന്തോഷകരമാണെന്നും ഭാവിയിൽ അത് സംഭവിക്കട്ടെയെന്നും പാ രഞ്ജിത് പറയുന്നു

ചിത്രത്തിൽ നാനാ പടേക്കർ അവതരിപ്പിച്ച് വേഷമായിരുന്നു മമ്മൂട്ടിക്ക് എന്നായിരുന്നു സൂചന.

indian cinema cinima
Advertisment