Advertisment

രാജീവ് ഗാന്ധിയുടെ 29-മത് രക്തസാക്ഷിത്വ ദിനം മൊറയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സമഭാവന ദിനമായി ആചരിച്ചു

New Update

മൊറയൂർ:  ഭാരതത്തിന്റെ പ്രധാനമന്ത്രിയും കോൺഗ്രസ് പ്രസിഡന്റും ആയിരുന്ന രാജീവ് ഗാന്ധിയുടെ 29-മത് രക്തസാക്ഷിത്വ ദിനമായ മെയ് 21മൊറയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സമഭാവന ദിനമായി ആചരിച്ചു.

Advertisment

publive-image

രാജീവ് ഗാന്ധി അനുസ്മരണ യോഗം വാലഞ്ചേരി രക്തസാക്ഷി മണ്ഡപത്തിൽ വെച്ച് ഡിസിസി ജനറൽ സെക്രട്ടറി പി പി ഹംസ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ആനത്താൻ അജ്മൽ അധ്യക്ഷത വഹിച്ചു.

രക്തസാക്ഷിത്വ ദിനത്തോട് അനുബന്ധിച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റി സ്വരൂപിച്ച ധനസഹായവും മരുന്നുകളും മൊറയൂർ യൂണിറ്റി പാലിയേറ്റീവ് കെയർ ചെയർമാൻ എംസി അഹമ്മദ് കബീർ ഏറ്റുവാങ്ങി.

ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ ടിപി യൂസഫ്, സികെ ഷാഫി, സികെ നിസാർ, ബംഗാളത്ത് കുഞ്ഞഹമ്മദ്, ബംഗാളത്ത് മുഹമ്മദാലി ഹാജി, മണ്ഡലം കോൺഗ്രസ് ഭാരവാഹികളായ പാറക്കുന്നൻ കുഞ്ഞാപ്പു, ആനക്കച്ചേരി മുജീബ്, സി കെ സലീം മാസ്റ്റർ, ബംഗാളത്ത് സമീർ, കെ കെ മുഹമ്മദ് റാഫി, വി പി സുലൈമാൻ, പി സി നാരായണൻ, അഷ്റഫ് പെരിങ്ങോടൻ, റസാഖ് മുക്കൻ, ഫർഹാൻ പൂക്കോടൻ, ഇർഷാദ് ബംഗാളത്ത്, മേലേക്കാട് റസൽ മുന്ന, അൽഅമീൻ ആടംബുലാൻ,കാളങ്ങാടൻ ഫാരിസ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

rajeevgandhi malappuram
Advertisment