Advertisment

രാജേഷ് വാളിപ്ലാക്കൽ യൂത്ത്ഫ്രണ്ട് (എം) കോട്ടയം ജില്ലാ പ്രസിഡന്റ്

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

publive-image

കോട്ടയം : കേരള യൂത്ത്ഫ്രണ്ട് (എം) കോട്ടയം ജില്ലാ പ്രസിഡന്റായി രാജേഷ് വാളിപ്ലാക്കൽ (പാലാ) തെരഞ്ഞെടുക്കപ്പെട്ടു. ഭരണങ്ങാനം ഇടപ്പാടി സ്വദേശിയായ രാജേഷ് യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന വൈസ് പ്രസിഡന്റ് , സംസ്ഥാന ജനറൽ സെക്രട്ടറി, പൂഞ്ഞാർ, പാലാ നിയോജമണ്ഡലം പ്രസിഡന്റ്, കേരള വിദ്യാർത്ഥി കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ്, ഭരണങ്ങാനം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് , ഭരണങ്ങാനം സർവ്വീസ് സഹകരണബാങ്ക് ഡയറക്ടർ ബോർഡ് മെമ്പർ, തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

നിലവിൽ പാലാ മാർക്കറ്റിംഗ് സൊസൈറ്റി ഡയറക്ടർ ബോർഡ് മെമ്പറാണ്. പ്രസാദ് ഉരുളികുന്നം രാജിവച്ച ഒഴിവിലാണ് ജില്ലാ കമ്മിറ്റി തെരഞ്ഞെടുപ്പില്‍ രാജേഷിനെ പുതിയ അധ്യക്ഷനായി തെരഞ്ഞെടുക്കുന്നത്. കെ എം മാണി , ജോസ് കെ മാണി എംപി എന്നിവര്‍ അഭിനന്ദിച്ചു .

jose k mani
Advertisment