Advertisment

രാഷ്ട്രീയ അങ്കം കുറിക്കുന്നതിന് മുമ്പ് സഹോദരന്റെ കാലില്‍ തൊട്ട് അനുഗ്രഹം തേടി രജനീകാന്ത് !

New Update

ബംഗളൂരു: രാഷ്ട്രീയ പ്രവേശനത്തിന് മുമ്പ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് സഹോദരന്റെ അനുഗ്രഹം തേടി. മൂത്ത സഹോദരന്‍ സത്യനാരായണ റാവുവിന്റെ ബംഗളൂരുവിലെ വസതിയിലെത്തിയാണ് അനുഗ്രഹം വാങ്ങിയത്.

Advertisment

publive-image

അതിന്റെ ഫോട്ടോകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. സഹോദരന്റെ കാലില്‍ തൊട്ട് വണങ്ങുന്നതും ചിത്രത്തില്‍ കാണാം. താരത്തിന്റെ വക്താവാണ് ഫോട്ടോകള്‍ പുറത്തുവിട്ടത്. ഞായറാഴ്ച മുഴുവനും അദ്ദേഹം സഹോദരനൊപ്പമായിരുന്നു.

താരം എത്തിയതറിഞ്ഞ് നൂറുകണക്കിന് ആരാധകര്‍ സഹോദരന്റെ വീടിന് മുന്നില്‍ തടിച്ച് കൂടിയിരുന്നു. വീടിന്റെ ബാല്‍ക്കണിയില്‍ നിന്ന് താരം അവരെ അഭിവാദ്യം ചെയ്യുന്ന വീഡിയോയും വൈറലായി.

ഡിസംബര്‍ 31ന് രജനികാന്ത് പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തും. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കും. താരം മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകണമെന്നാണ് ഫാന്‍സ് അസോസിയേഷന്‍ ആവശ്യപ്പെടുന്നത്.

സിരുത്തെ ശിവ സംവിധാനം ചെയ്യുന്ന അനാതെ എന്ന ചിത്രത്തിലാണ് രജനി ഇപ്പോള്‍ അഭിനയിക്കുന്നത്. സണ്‍ പിക്‌ച്ചേഴ്‌സാണ് നിര്‍മാണം. അടുത്തവര്‍ഷം ആദ്യം പടം തിയേറ്ററിലെത്തും. കഴിഞ്ഞ ഡിസംബറിലാണ് ചിത്രീകരണം തുടങ്ങിയത്. പ്രധാനഭാഗങ്ങളെല്ലാം ഹൈദരാബാദിലെ റാമോജി റാവു ഫിലിംസിറ്റിയിലാണ് ഷൂട്ട് ചെയ്തത്.

film news rejani kanth
Advertisment