Advertisment

പശ്ചിമ തീരത്ത് ഭീകരാക്രമണത്തിന് സാധ്യത; ഏത് ആക്രമണത്തെയും നേരിടാന്‍ നാം സജ്ജമാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

കൊല്ലം: പശ്ചിമ തീരത്ത് ഭീകരാക്രമണത്തിന് സാധ്യതയെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. കൊല്ലത്ത് അമൃതാനന്ദമയി മഠത്തില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

Advertisment

publive-image

തീരദേശങ്ങള്‍ കേന്ദ്രീകരിച്ച്‌ തീരമേഖല ലക്ഷ്യമാക്കി ഭീകരാക്രമണം നടക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. കച്ച്‌ മുതല്‍ കേരള തീം വരെയാണ് ആക്രമണ സാധ്യത കല്‍പ്പിക്കപ്പെടുന്നത്. എന്നാല്‍ ഏത് ആക്രമണത്തെയും നേരിടാന്‍ നാം സജ്ജമാണെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു.

അമൃതാന്ദമയിയുടെ ജന്മദിനാഘോഷത്തോടൊപ്പം പുല്‍വാമ ആക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്‍മാരെ അനുസ്മരിക്കുന്ന ചടങ്ങും സംഘടിപ്പിച്ചിരുന്നു.

Advertisment