Advertisment

രാഷ്ട്രീയം കാണേണ്ട ;രാമക്ഷേത്ര നിര്‍മ്മാണത്തിന് എന്‍ എസ് എസ് ഏഴ് ലക്ഷം രൂപ സംഭാവന നല്‍കി

New Update

തിരുവനന്തപുരം: രാമക്ഷേത്ര നിര്‍മ്മാണത്തിന് എന്‍ എസ് എസ് ഏഴ് ലക്ഷം രൂപ സംഭാവന നല്‍കി. ആരും ആവശ്യപ്പെട്ടിട്ടല്ല സംഭാവന നല്‍കിയതെന്നും സ്വന്തം നിലയ്‌ക്കാണ് നല്‍കിയതെന്നും എന്‍ എസ് എസ് വിശദീകരിച്ചു. ഇതില്‍ രാഷ്ട്രീയം കാണേണ്ടയെന്നും സംഘടന നേതാക്കള്‍ അറിയിച്ചു.

Advertisment

publive-image

എസ് ബി ഐയുടെ അയോദ്ധ്യ ബ്രാഞ്ചിലെ അക്കൗണ്ടിലേക്കാണ് പണം കൈമാറിയത്. വിശ്വാസത്തിന്റെ പുറത്തുളള തീരുമാനമാണിതെന്നാണ് എന്‍ എസ് എസിന്റെ ഔദ്യോഗിക വിശദീകരണം.

രാഷ്ട്രീയമില്ലെന്ന് പറയുമ്ബോഴും തിരഞ്ഞെടുപ്പ് കാലത്ത് ശബരിമല വിഷയം അടക്കം എന്‍ എസ് എസ് സജീവമായി ഉയര്‍ത്തികാട്ടുമ്ബോഴാണ് രാമക്ഷേത്ര നിര്‍മ്മാണത്തിനുളള സംഭാവനയെന്നതാണ് ശ്രദ്ധേയം.

ramakesthram donation
Advertisment