Advertisment

ഇടുക്കി കോവില്‍ മലയിലെ രാജാവ് രാമന്‍ രാജമന്നന്‍ വോട്ട് രേഖപ്പെടുത്തി

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update

ഇടുക്കി: ഇടുക്കി കോവില്‍ മലയിലെ രാജാവ് രാമന്‍ രാജമന്നന്‍ വോട്ട് രേഖപ്പെടുത്തി. കുമളി മന്നാക്കുടി ഗവണ്‍മെന്റ് ട്രൈബല്‍ സ്‌കൂളിലെ നൂറ്റഞ്ചാം നമ്ബര്‍ ബൂത്തിലായിരുന്നു അദ്ദേഹത്തിന്റെ വോട്ട്. 2012 ലാണ് രാമന്‍ രാജമന്നന്‍ പുതിയ കോവില്‍ മല രാജാവായി സ്ഥാനമേറ്റത്. അരിയാന്‍ രാജമന്നാന്‍ മരിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്.

Advertisment

publive-image

കുമളി വലിയ വീട്ടില്‍ നായന്റെ മകനാണ് എന്‍. ബിനു എന്ന രാമന്‍ രാജമന്നാന്‍. ബി എ ഇക്കണോമിക്‌സ് ബിരുദധാരിയാണ് ഇദ്ദേഹം. മന്നാന്‍ സമുദായത്തിലെ പതിനേഴാമത്തെ രാജാവായാണ് രാമന്‍ രാജമന്നാനെ തെരഞ്ഞെടുത്തിരിക്കുന്നത്. ഉദരസംബന്ധമായ രോഗത്തെത്തുടര്‍ന്നായിരുന്നു മുന്‍ കോവില്‍ മല രാജാവ് അരിയാന്‍ രാജമന്നാന്‍ മരിച്ചത്.

മന്നാന്‍ സമുദായം അധിവസിക്കുന്ന 42 കുടികളുടെ അധികാരിയാണ കോഴിമല എന്നറിയപ്പെടുന്ന കോവില്‍ മലരാജാവ്. കാണിക്കാര്‍ എന്നറിയപ്പെടുന്ന ഒന്‍പത് മന്ത്രിമാരാണ് രാജാവിനുള്ളത്. രാജാവിന് സ്വന്തമായി പൊലീസുമുണ്ട്.നായന്‍ രാജമന്നാനും തേവന്‍ രാജമന്നാനുമായിരുന്നു മുന്‍പത്തെ രാജാക്കന്‍മാര്‍. മരുമക്കത്തായ സമ്ബ്രദായത്തിലാണ് രാജാക്കന്മാരെ വാഴിക്കുന്നത്. കോവില്‍ മലകേന്ദ്രമായി 1934ലാണ് രാജഭരണം നിലവില്‍ വന്നത്.

Advertisment