Advertisment

കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം ചെയ്തത് ചരിത്രത്തോടും ജനാധിപത്യത്തോടും ചെയ്ത അനീതിയെന്നു രമേശ് ചെന്നിത്തല. സഭാ നടപടികള്‍ അവസാനിച്ചാലുടന്‍ വിപ്പു ലംഘനത്തില്‍ പരാതിയുമായി ജോസും ജോസഫും സ്പീക്കറെ കാണുമെന്നും സൂചന

author-image
vincent nellikunnel
New Update

publive-image

Advertisment

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് ജോസ് വിഭാഗത്തിലെ രണ്ടു എംഎല്‍എമാര്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി രമേശ് ചെന്നിത്തല.

യുഡി.എഫിന്റെ വോട്ടു നേടി വിജയിച്ച രണ്ടു എംഎല്‍എമാരുടെ നടപടി ശരിയല്ല. ചരിത്രത്തോടും ജനാധിപത്യത്തോടും ചെയ്ത കടുത്ത അനീതിയാണ് ഇതെന്നും ചെന്നിത്തല പറഞ്ഞു.

അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പ്രതിപക്ഷ നേതാവ് സംസാരിക്കുന്നതിനിടെ പാര്‍ലമെന്ററി കാര്യമന്ത്രി എകെ ബാലനാണ് റോഷി അഗസ്റ്റിനും, എന്‍ ജയരാജും സഭയിലില്ലാത്ത് പരതിപക്ഷ നേതാവിനെ ഓര്‍മ്മിപ്പിച്ചത്.

പ്രതിപക്ഷത്തെ ഐക്യത്തെക്കുറിച്ച് പറഞ്ഞപ്പോഴായിരുന്നു ബാലന്‍ രണ്ടു വിപ്പിന്റെ കാര്യം ഓര്‍മ്മിപ്പിച്ചത്. ഇതോടെയാണ് ഇരുവര്‍ക്കുമെതിരെ കടുത്ത പരാമര്‍ശം ചെന്നിത്തല നടത്തിയത്.

നേരത്തെ യുഡിഎഫ് കണ്‍വീനറും ജോസ് വിഭാഗത്തിനെതിരെ രംഗത്തു വന്നിരുന്നു. സഭാ നടപടികള്‍ അവസാനിച്ച ശേഷം കേരളാ കോണ്‍ഗ്രസിലെ ഇരുവിഭാഗവും വിപ്പു ലംഘനത്തിന്റെ പേരില്‍ സ്പീക്കറെ സമീപിച്ചേക്കും.

ramesh chennithala
Advertisment