Advertisment

സർവേകൾ ഏകപക്ഷീയവും പക്ഷപാതപരവും ! സ്വതന്ത്രവും നീതിപൂർവ്വവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കുന്നു; ചാനൽ സർവേകൾ തടയണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല പരാതി നല്‍കി

New Update

publive-image

Advertisment

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ ആരു വിജയിക്കുമെന്ന് പ്രവചിക്കുന്ന ചാനല്‍ സര്‍വേകള്‍ തടയണമെന്നാവശ്യപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണക്ക് പരാതി നല്‍കി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

കേരളത്തിൽ ഇടതുപക്ഷത്തിന്​ തുടർഭരണം പ്രവചിക്കുന്ന സർവേകളാണ്​ വിവിധ മാധ്യമങ്ങൾ പുറത്ത്​ വിട്ടത്​. ഇതിനെതിരെ ചെന്നിത്തല കഴിഞ്ഞ ദിവസം ആഞ്ഞടിച്ചിരുന്നു.

സർവേകൾ ഏകപക്ഷീയവും പക്ഷപാതപരവും തെറ്റിദ്ധരിപ്പിക്കുന്നതുമായതാണെന്ന് ചെന്നിത്തല പറയുന്നു. സ്വതന്ത്രവും നീതിപൂർവ്വവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കുന്നതാണ് ഇതെന്നും പ്രതിപക്ഷ നേതാവ് പരാതിയിൽ ചൂണ്ടിക്കാട്ടി.

 

Advertisment