Advertisment

പാലായില്‍ രമേശ്‌ ചെന്നിത്തല പങ്കെടുത്ത പരിപാടി കെഎം മാണി ബഹിഷ്കരിച്ചു. ഇരുവരെയും യോജിപ്പിക്കാന്‍ ഐ ഗ്രൂപ്പ് നടത്തിയ നീക്കം പാളി

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

publive-image

Advertisment

പാലാ : പാലാ എലിക്കുളത്ത് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല പങ്കെടുത്ത പൊതുപരിപാടി കെ എം മാണി എം എല്‍ എ ബഹിഷ്കരിച്ചു. ഇന്നുച്ചയ്ക്ക് എലിക്കുളം സര്‍വീസ് സഹകരണ ബാങ്കിന്‍റെ ആഭിമുഖ്യത്തില്‍ നടത്തിയ സഹകാരികളെ ആദരിക്കുന്ന ചടങ്ങില്‍ നിന്നാണ് മാണി വിട്ടുനിന്നത് .

ചടങ്ങില്‍ കെ എം മണിയായിരുന്നു അധ്യക്ഷന്‍ . എന്നാല്‍ രമേശ്‌ ചെന്നിത്തല ഉത്ഘാടകനായതോടെ മാണി പരിപാടിയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു .

കേരളാ കോണ്‍ഗ്രസ് യു ഡി എഫ് വിട്ടശേഷം ഇതുവരെ മാണിയും രമേശ്‌ ചെന്നിത്തലയും ഒന്നിച്ച് വേദി പങ്കിട്ടിട്ടില്ല . അതേസമയം ഉമ്മന്‍ചാണ്ടിയും മാണിയും ജോസ് കെ മാണിയും പലതവണ ഒന്നിച്ചു വേദി പങ്കിടുകയും ചെയ്തിട്ടുണ്ട് .

ബാര്‍ കോഴ കേസില്‍ കെ എം മാണിയെ കേസില്‍ കുടുക്കാന്‍ ഗൂഡാലോചന നടത്തിയവരില്‍ പ്രധാനി രമേശ്‌ ചെന്നിത്തല ആണെന്ന പരാതിയാണ് മാണി ഗ്രൂപ്പിനുള്ളത് .

കെ എം മാണിയുമായി അനുനയത്തിന് ചെന്നിത്തല  പലതവണ ശ്രമിച്ചിട്ടും മാണി സമ്മതിച്ചിട്ടില്ല .  എന്നാല്‍ ഇന്ന് ഇരുവരും ഒന്നിച്ചു വേദി പങ്കിടുന്നത് കാണാന്‍ കഴിയുമെന്ന പ്രതീക്ഷയുണ്ടായിരുന്നു .

അതിനായി ഐ ഗ്രൂപ്പുകാരനായ ബാങ്ക് പ്രസിഡന്‍റ്  സെബാസ്റ്റ്യന്‍ പാറയ്ക്കല്‍ മുന്‍കൈയെടുത്താണ് മാണി പങ്കെടുക്കുന്ന ചടങ്ങില്‍ ചെന്നിത്തലയെ മുഖ്യാതിഥിയാക്കിയത് . എന്നാല്‍ ആ വലയില്‍ നിന്നും മാണി ചാടിപ്പോയി .

km mani remesh chennithala
Advertisment