Advertisment

ആലപ്പുഴയിലെ സഹോദരങ്ങളുടെ മുങ്ങിമരണം; കുടുംബത്തിന് 25 ലക്ഷം രൂപ സഹായം നല്‍കണമെന്ന് രമേശ് ചെന്നിത്തല

New Update

publive-image

ആലപ്പുഴ: ഓമനപ്പുഴ കടപ്പുറത്ത് പൊഴിയിൽ മുങ്ങി മരിച്ച അഭിജിത്ത്, അനഹ എന്ന കുട്ടികളുടെ വീട് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്ദര്‍ശിച്ചു. കുടുംബത്തിന് സര്‍ക്കാര്‍ 25 ലക്ഷം രൂപ സഹായമായി നല്‍കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.

കുട്ടികളുടെ വീട്ടിലെയും ആ പ്രദേശത്തെയും ദുഃഖം തന്നെയും ഏറെ വേദനിപ്പിച്ചതായും, കുട്ടികളുടെ അച്ഛനായ നെപ്പോളിയനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചതായും ചെന്നിത്തല പറഞ്ഞു. കുട്ടികളുടെ മാതാവ് ആന്മരിയ കുവൈറ്റിൽ നഴ്സാണ്. അമ്മയുടെ മടങ്ങിവരവിന് വേണ്ടിയുള്ള എല്ലാ സഹായങ്ങളും ചെയ്യുവാൻ ഒഐസിസിയോട് ചെന്നിത്തല നിര്‍ദ്ദേശിച്ചു.

ramesh chennithala
Advertisment