Advertisment

രമേഷ് പിഷാരടി കോൺഗ്രസിലേക്ക്; രമേശ് ചെന്നിത്തലയുമായും ഉമ്മന്‍ചാണ്ടിയുമായും ചര്‍ച്ച നടത്തി; ഐശ്വര്യകേരളയാത്രയില്‍ പങ്കെടുക്കും

New Update

publive-image

Advertisment

കൊച്ചി: ചലച്ചിത്ര താരവും സംവിധായകനുമായ രമേഷ് പിഷാരടി കോണ്‍ഗ്രസില്‍ ചേരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യകേരളയാത്ര ഇന്ന് വൈകിട്ട് ഹരിപ്പാട് എത്തുമ്പോള്‍ രമേഷ് പിഷാരടി സമാപന സമ്മേളനത്തില്‍ പങ്കെടുക്കും. ഇവിടെ വെച്ച് ഇദ്ദേഹത്തെ കോണ്‍ഗ്രസിലേക്ക് ഔദ്യോഗികമായി സ്വീകരിക്കും.

ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുമായി രമേശ് പിഷാരടി ചര്‍ച്ച നടത്തി. ഷാഫി പറമ്പില്‍ എം.എല്‍.എ. കെ.സി.വിഷ്ണുനാഥ്, വി.ടി സതീശന്‍. കെ.എസ് ശബരീനാഥന്‍ തുടങ്ങിയവരുമായും ചര്‍ച്ച നടത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് അദ്ദേഹം കോണ്‍ഗ്രസിലേക്കെത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

രമേഷ് പിഷാരടി തത്ക്കാലം മത്സര രംഗത്തേക്കില്ലെന്നാണ് സൂചന. രമേശ് പിഷാരടിയുടെ ഉറ്റസുഹൃത്തായ ധര്‍മജന്‍ വര്‍ഷങ്ങളായി കോണ്‍ഗ്രസ് അനുഭാവിയാണ്. ധർമ്മജന്റെ ബാലുശ്ശേരി മണ്ഡലത്തിൽ നിന്നുള്ള സ്ഥാനാർത്ഥിത്വത്തിൽ ചർച്ചകൾ നടക്കുകയാണ്.

നടൻ ധർമജൻ ബോൾഗാട്ടി കോൺഗ്രസിനായി തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന വാർത്തകൾക്കു പിന്നാലെയാണു രമേഷ് പിഷാരടിയുടെ പാര്‍ട്ടി പ്രവേശനം. കോൺഗ്രസ് ആവശ്യപ്പെട്ടാൽ മത്സരിക്കാന്‍ തയാറെന്ന് ധർമജൻ നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം നടനും സംവിധായകനുമായ മേജർ രവിയും ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയിൽ പങ്കെടുത്തിരുന്നു.

Advertisment