Advertisment

ആലത്തൂര്‍ ലോക്സഭാ മണ്ഡലത്തില്‍ രമ്യ ഹരിദാസ് വമ്പന്‍ ജയം നേടുമെന്ന് എക്സിറ്റ് പോള്‍ ഫലം...രമ്യ ഹരിദാസ് 48 ശതമാനം വോട്ട് നേടും... ഇടതു സ്ഥാനാര്‍ത്ഥി പി കെ ബിജു 37 ശതമാനം വോട്ട് നേടും....എന്‍ ഡി എ സ്ഥാനാര്‍ത്ഥി 13 ശതമാനം വോട്ട് നേടുമെന്നും പ്രവചനം

New Update

തിരുവനന്തപുരം: ആലത്തൂര്‍ ലോക്സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ് വമ്പന്‍ ജയം നേടുമെന്ന് എക്സിറ്റ് പോള്‍ ഫലം. മാതൃഭൂമി ന്യൂസും ജിയോ വൈഡ് ഇന്ത്യയും ചേര്‍ന്ന് നടത്തിയ സര്‍വേ ഫലത്തിലാണ് പ്രവചനം.

Advertisment

publive-image

രമ്യ ഹരിദാസ് 48 ശതമാനം വോട്ട് നേടുമെന്നും ഇടതു സ്ഥാനാര്‍ത്ഥി പി കെ ബിജു 37 ശതമാനം വോട്ട് നേടുമെന്നും എന്‍ ഡി എ സ്ഥാനാര്‍ത്ഥി 13 ശതമാനം വോട്ട് നേടുമെന്നുമാണ് പ്രവചനം.

എല്‍ ഡി എഫ് കണ്‍വീനര്‍ എ വിജയരാഘവന്‍റെ സ്ത്രീ വിരുദ്ധ പരാമര്‍ശമടക്കം ഇടതുപക്ഷത്തിന് തിരിച്ചടിയായെന്നാണ് സൂചന. പി കെ ബിജുവിന്‍റെ ഹാട്രിക് വിജയമെന്ന സ്വപ്നം കൂടിയാകും ആലത്തൂരില്‍ തകരുകയെന്നും സര്‍വ്വെ ചൂണ്ടികാട്ടുന്നു.

Advertisment