ജോലിയുടെ ഭാഗമായി ഉണ്ടായ പ്രശ്‌നങ്ങളില്‍ പരിഭവമില്ല…ആരോടും ദേഷ്യമില്ല…അനധികൃത നിര്‍മ്മാണത്തിന് കൂട്ടുനില്‍ക്കില്ലെന്നും രേണുരാജ്…രാഷ്ട്രീയ നേതാക്കളുടെ മുന്നില്‍ മുട്ടുമടക്കാത്ത ചങ്ങനാശ്ശേരിക്കാരിക്ക് സോഷ്യല്‍ മീഡിയയില്‍ അഭിനന്ദന പ്രവാഹം

ന്യൂസ് ബ്യൂറോ, ഇടുക്കി
Monday, February 11, 2019

ഇടുക്കി: അനധികൃത നിര്‍മ്മാണത്തിന് കൂട്ടുനില്‍ക്കാത്ത രേണുരാജിനെ അഭിനന്ദിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ നിറയുകയാണ്. അതേസമയം ജോലിയുടെ ഭാഗമായി ഉണ്ടായ പ്രശ്‌നങ്ങളില്‍ പരിഭവമില്ലെന്നും ആരോടും ദേഷ്യമില്ലെന്നും ദേവികുളം സബ് കളക്ടര്‍ ഡോ. രേണുരാജ് വ്യക്തമാക്കുന്നു.

അനധികൃത നിര്‍മ്മാണ പ്രശ്‌നവുമായി ബന്ധപ്പെട്ട് എംഎല്‍എ എസ് രാജേന്ദ്രന്‍ നടത്തിയ പരാമര്‍ശനത്തില്‍ പരിഭവമോ ദേഷ്യമോ ഇല്ലെന്നും രേണുരാജ് പറഞ്ഞു.

എന്നാല്‍ നിര്‍മ്മാണ പ്രവര്‍ത്തനത്തിനെതിരെ ശക്തമായ നടപടികളുമായി മുമ്പോട്ട് പോകുമെന്നും വിശദമായ റിപ്പോര്‍ട്ട് എജിക്ക് സമര്‍പ്പിച്ചിട്ടുണ്ടെന്നും രേണുരാജ് വ്യക്തമാക്കി.

×