Advertisment

എട്ട് വയസുകാരനെ പീഡിപ്പിച്ച കേസില്‍ 61കാരന് 10 വര്‍ഷം തടവ് ശിക്ഷ; ശിക്ഷ വിധിച്ചത് പോക്സോ കോടതി

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി; എട്ട് വയസുകാരനെ പീഡിപ്പിച്ച കേസില്‍ 61 കാരനെ പോക്സോ കോടതി 10 വര്‍ഷം കഠിന തടവിന് ശിക്ഷിച്ചു.

Advertisment

publive-image

 

കാലടി സ്വദേശി ഭാസ്‌ക്കരനാണ് പത്ത് വര്‍ഷം തടവും. 25,000 രൂപ പിഴ ശിക്ഷയും വിധിച്ചു. തുക പീഡനത്തിനിരയായ കുട്ടിയുടെ കുടുംബത്തിന് നല്‍കണം. ഇത് നല്‍കാതെ വന്നാല്‍ ഒരു വര്‍ഷം അധിക തടവും അനുഭവിക്കേണ്ടി വരും.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ഭാസ്‌കരന്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ പീഡനത്തിനിരയാക്കുകയായിരുന്നു. പല തവണ പീഡനം തുടര്‍ന്നതോടെ കുട്ടി മാതാപിതാക്കളോട് പറഞ്ഞു. തുടര്‍ന്ന് കാലടി പൊലീസില്‍ പരാതി നല്‍കി. ഈ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ സംഭവം സത്യമാണെന്ന് കണ്ടെത്തിയതോടെ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Advertisment