Advertisment

ചെന്നൈയില്‍ സ്വയം പ്രഖ്യാപിത ആള്‍ദൈവം വീട്ടില്‍ അതിക്രമിച്ചു കയറി അമേരിക്കക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; കത്തിവീശി യുവതിയുടെ ചെറുത്തുനില്‍പ്പ്; ആള്‍ദൈവത്തെ നാട്ടുകാര്‍ മരത്തില്‍ കെട്ടിയിട്ടു

New Update

ചെന്നൈ: തമിഴ്‌നാട്ടില്‍ സ്വയം പ്രഖ്യാപിത ആള്‍ദൈവം അമേരിക്കന്‍ സ്വദേശിനിയായ 31 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു. ആക്രമണത്തെ ചെറുക്കുന്നതിന്റെ ഭാഗമായി യുവതി കത്തി വീശി. തുടര്‍ന്ന് ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ബലപ്രയോഗത്തിലൂടെ പ്രതിയെ പിടികൂടി മരത്തില്‍ കെട്ടിയിട്ടു.

Advertisment

publive-image

തമിഴ്‌നാട്ടിലെ തിരുവണാമലയിലാണ് സംഭവം. നാമക്കല്‍ സ്വദേശിയായ 38 വയസുകാരന്‍ മണികണ്ഠനാണ് അറസ്റ്റിലായത്. സംഭവം അന്വേഷിച്ചു വരികയാണെന്ന് പൊലീസ് പറഞ്ഞു. ടൂറിസ്റ്റ് വിസയില്‍ ഇന്ത്യയില്‍ എത്തിയ അമേരിക്കന്‍ സ്വദേശിനി കഴിഞ്ഞ അഞ്ചുമാസമായി തിരുവണാമലയിലാണ് താമസം.

തിരുവണാമല ഗിരിവല്ലം പാത്തിലാണ് സംഭവം നടന്നത്. രാവിലെ ഒറ്റയ്ക്ക് ആയിരുന്ന സമയത്ത് വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ ആള്‍ദൈവം പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ആക്രമണത്തെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നതിനിടെ, യുവതി കത്തി ഉപയോഗിച്ച് വീശി. ഇതില്‍ മണികണ്ഠന് പരിക്കേറ്റു. അതിനിടെ ശബ്ദം കേട്ട് ഓടിക്കൂട്ടിയ നാട്ടുകാര്‍ മണികണ്ഠനെ മരത്തില്‍ കെട്ടിയിട്ടു. തുടര്‍ന്ന് പൊലീസിന് കൈമാറുകയായിരുന്നു.

 

rape case arrest report
Advertisment