Advertisment

ജാര്‍ഖണ്ഡില്‍ നാലുവയസുകാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച അയല്‍വാസിയെ പൊലീസ്​ അറസ്റ്റ് ചെയ്​തു

New Update

റാഞ്ചി: നാലുവയസുകാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച അയല്‍വാസിയെ പൊലീസ്​ അറസ്റ്റ്​ ചെയ്​തു. ജാര്‍ഖണ്ഡിലെ രാംഗഡ്​ ജില്ലയിലാണ്​ സംഭവം.

Advertisment

publive-image

അജയ്​ തൂരിയെന്നയാളാണ്​ പൊലീസിന്‍റെ പിടിയിലായത്​. വീടിന്​ പുറത്ത്​ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ വീട്ടിലേക്ക്​ കൂട്ടികൊണ്ടുപോയി ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയുമായിരുന്നു. കുട്ടി കരഞ്ഞുകൊണ്ട്​ വീട്ടിലേക്ക്​ വരികയും മാതാവിനോട്​ സംഭവം വിശദീകരിക്കുകയുമായിരുന്നുവെന്ന്​ പിതാവ്​ പൊലീസിനോട്​ പറഞ്ഞു.

സംഭവം അറിഞ്ഞ്​ പ്രകോപിതരായ നാട്ടുകാര്‍ ഇയാളെ പിടികൂടി പൊലീസിനെ ഏല്‍പ്പിച്ചു. പോക്​സോ വകുപ്പുകള്‍ ഉള്‍പ്പെടെ ചുമത്തി അജയ്​ തൂരിക്കെതിരെ കേസെടുത്തതായി പൊലീസ്​ പറഞ്ഞു.

rape case accused
Advertisment