Advertisment

പതിമൂന്നുകാരിയെ എട്ട് പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു ;പീഡന വിവരം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഭുവനേശ്വര്‍: പതിമൂന്നുകാരിയെ എട്ട് പേര്‍ ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ചതായി അമ്മയുടെ പരാതി. ഒഡിഷയിലെ ഭുവനേശ്വറിലാണ് സംഭവമുണ്ടായത്.

Advertisment

publive-image

പരിചയത്തിലുള്ള രണ്ടുപേര്‍, ഒരു പൊലീസ് ഉദ്യോഗസ്ഥന്‍, മാദ്ധ്യമപ്രവര്‍ത്തകന്‍ പരിചയക്കാരായ രണ്ട് പേര്‍ രണ്ട് സുരക്ഷാ ജീവനക്കാര്‍ എന്നിവരടക്കമുള്ള എട്ട് പേരാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്നാണ് മാതാവ് തന്റെ പരാതിയില്‍ പറയുന്നു.

മാര്‍ച്ച്‌, ഏപ്രില്‍ മാസങ്ങളില്‍ പല തവണയായി പെണ്‍കുട്ടി പീഡിപ്പിക്കപ്പെടുകയായിരുന്നുവെന്നും പരാതിയിലുണ്ട്. പീഡന വിവരം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്നും കുറ്റാരോപിതര്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു.

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് കുട്ടി മാതാപിതാക്കളോട് വിവരങ്ങള്‍ തുറന്ന് പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. പരാതി സ്വീകരിച്ച പൊലീസ് പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

rape case arrest5
Advertisment