Advertisment

കൊറോണ കണ്ടെത്തുന്നതിനായി സംസ്ഥാനത്ത് റാപ്പിഡ് ടെസ്റ്റ് ഇന്നുമുതല്‍ ; ആദ്യ ടെസ്റ്റ് നടത്തുന്നത് പോത്തന്‍കോട്ട് , ടെസ്റ്റ് നടത്തി ഫലം ലഭിക്കുക രണ്ടര മണിക്കൂറിനുള്ളില്‍ !

New Update

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് 19 വൈറസ് വ്യാപനം കണ്ടെത്തുന്നതിനുള്ള റാ​പ്പി​ഡ് ടെ​സ്റ്റ് സം​സ്ഥാ​ന​ത്ത് ഇ​ന്നു മു​ത​ൽ ആ​രംം​ഭി​ക്കും. തിരുവനന്തപുരത്ത് കൊവിഡ് മരണം റിപ്പോർട്ട് ചെയ്ത പോ​ത്ത​ൻ​കോ​ട്ടാ​ണ് ആ​ദ്യ റാ​പ്പി​ഡ് ടെ​സ്റ്റ് ന​ട​ത്തു​ക. നി​ല​വി​ൽ ഏ​ഴു മ​ണി​ക്കൂ​ർ കൊ​ണ്ട് ഫ​ലം ല​ഭി​ക്കു​ന്ന സ്ഥാ​നത്ത്, റാ​പ്പി​ഡ് ടെ​സ്റ്റി​ലൂ​ടെ ര​ണ്ട​ര മ​ണി​ക്കൂ​റി​നു​ള്ളി​ൽ കോ​വി​ഡ് ഫ​ലം അ​റി​യുവാൻ സാധിക്കും.

publive-image

കേ​ര​ള​ത്തി​ൽ റാ​പ്പി​ഡ് ടെ​സ്റ്റി​നു​ള്ള കി​റ്റു​ക​ൾ എ​ത്തി​യെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വെ​ള്ളി​യാ​ഴ്ച ന​ട​ത്തി​യ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ അറിയിച്ചിരുന്നു. 1,000 കി​റ്റു​ക​ളാ​ണ് ആ​ദ്യ ഘ​ട്ട​ത്തി​ൽ എ​ത്തി​ച്ചി​ട്ടു​ള്ള​ത്.

covid 19 corona virus rapid test
Advertisment