Advertisment

റാപ്പിഡ് ആന്‍റി ബോഡി ടെസ്റ്റിനായി വാങ്ങിയ നിലവാരമില്ലാത്ത ചൈനീസ് കിറ്റുകള്‍ ഉപയോഗിക്കേണ്ടെന്ന് ഐ.സി.എം.ആര്‍

New Update

തിരുവനന്തപുരം:- റാപ്പിഡ് ആന്‍റി ബോഡി ടെസ്റ്റിനായി വാങ്ങിയ കിറ്റുകളില്‍ രണ്ട് കമ്പനികളുടേതിന് നിലവാരമില്ലാത്തതിനാല്‍ അവ ഉപയോഗിക്കേണ്ടെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്‌ (ഐസിഎംആര്‍). സുഹായ് ലിവ്സണ്‍ ഡയഗണോസ്റ്റിക്സ്, ഗ്വാങ്ഷോ വോണ്ട്ഫോ ബയോടെക് എന്നീ കമ്പനികളുടെ കിറ്റുകളാണ് ഉപയോഗയോഗ്യമല്ലാത്തത്.

Advertisment

publive-image

ഒരാഴ്ച മുന്‍പ് വിതരണത്തിനെത്തിയ കിറ്റുകളില്‍ ഭൂരിഭാഗവും ഗുണനിലവാരമില്ലാത്തതാണെന്ന് നേരത്തെ വിമര്‍ശനമുണ്ടായിരുന്നു. സമൂഹവ്യാപന സാധ്യത പക്ഷെ സംസ്ഥാനത്ത് ഒരിടത്തും ഇല്ലാത്തതിനാല്‍ റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ ഉടനെ ആവശ്യം വരില്ല.

റാപ്പിഡ് ടെസ്റ്റ് വിവാദത്തില്‍ വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍ എത്തി. ചൈനീസ് കമ്പനിക്ക് നല്‍കിയ കരാര്‍ റദ്ദാക്കിയിട്ടുണ്ട്. കമ്പനിക്ക് പണം നല്‍കാത്തതിനാല്‍ ധനനഷ്ടം ഉണ്ടായിട്ടില്ലെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

rapid test kit
Advertisment